കേരള സാഹിത്യഅക്കാദമിയുടെ (ഹാസ്യ സാഹിത്യം) ഈ വർഷത്തെ അവാർഡ് സുനീഷ് വാരനാടിന്. സുനീഷിൻ്റെ വാരനാടൻ കഥകൾ എന്ന കൃതിക്കാണ് പുരസ്ക്കാരം.
കേരള സാഹിത്യഅക്കാദമിയുടെ (ഹാസ്യ സാഹിത്യം) ഈ വർഷത്തെ അവാർഡ് സുനീഷ് വാരനാടിന്. സുനീഷിൻ്റെ വാരനാടൻ കഥകൾ എന്ന കൃതിക്കാണ് പുരസ്ക്കാരം. സുനീഷ് എഴുത്തുകാരൻ മാത്രമല്ല, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിത്വമാണ്. പത്ര പ്രവർത്തകൻ,സിനിമാ തിരക്കഥാകൃത്ത്,അഭിനേതാവ്,സ്റ്റാൻഡപ്പ് കൊമേഡിയൻ,ടെലിവിഷൻ അവതാരകൻ എന്നീ നിലകളിൽ കാലങ്ങളായി തിളങ്ങി നിൽക്കുന്ന സുനീഷ് 'ഹലോ മൈക്ക് ടെസ്റ്റിംഗ്' എന്ന പുസ്തകത്തിൻ്റേയും രചയിതാവാണ്. മഞ്ജുവാര്യർ നായികയായി അഭിനയിച്ചു സൂപ്പർ ഹിറ്റായ 'മോഹൻലാൽ',നാദിർഷയുടെ സംവിധാനത്തിൽ ജയസൂര്യ നായകനായ 'ഈശോ', ഉടൻ റിലീസാകുന്ന അന്തരിച്ച സംവിധായകൻ സിദ്ദീഖിൻ്റെ മേൽനോട്ടത്തിൽ പൂർത്തിയായ 'പൊറാട്ട്നാടകം' എന്നിവയാണ് സുനീഷ് രചന നിർവ്വഹിച്ച ചിത്രങ്ങൾ. ഏഷ്യാനെറ്റിലെ ജനപ്രിയ പ്രോഗ്രാമായിരുന്ന ബഡായി ബംഗ്ലാവിൻ്റേയും സ്ക്രിപ്ട് റൈറ്ററായിരുന്ന സുനീഷ് ഇന്ത്യാവിഷൻ ചാനലിൽസംവിധാനം ചെയ്ത് അവതരിപ്പിച്ചിരുന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടിയായിരുന്ന പൊളിട്രിക്സ് ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അമേരിക്ക,കാനഡ,ഓസ്ത്രേലിയ തുടങ്ങി ഉഗാണ്ട വരെയുള്ള ഒട്ടേറെ വിദേശത്തും, സ്വദേശത്തുമുള്ള മൂവായിരത്തോളം വേദികളിൽ സ്റ്റാൻഡ് അപ്പ് കോമഡി അവതരിപ്പിച്ചിട്ടുണ്ട്. ഈ വർഷം അവസാനം സ്വന്തം തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ തയ്യാറെടുക്കുകയാണ് സുനീഷ്.
വാർത്ത അയച്ചത് : ശങ്കരൻകുട്ടി