അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ 2024- 2026 കാലയളവിലെ തെരഞ്ഞെടുപ്പ് പടിവാതിലിൽ വന്നു നിൽക്കേ തോമസ് ടി. ഉമ്മൻ്റെ നേതൃത്വത്തിലുള്ള ടീം ഫോമ ബഹുദൂരം അമേരിക്കൻ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ആ അംഗീകാരം ആലോഷിക്കുവാൻ ടീം ഫോമായുടെ മഹാ സമ്മേളനം ജൂലൈ 27 ന് വൈകിട്ട് അഞ്ചു മണിക്ക് നടക്കുമെന്ന് ഫോമാ പ്രസിഡൻ്റ് സ്ഥാനാർത്ഥി തോമസ് ടി. ഉമ്മൻ അറിയിച്ചു.
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ 2024- 2026 കാലയളവിലെ തെരഞ്ഞെടുപ്പ് പടിവാതിലിൽ വന്നു നിൽക്കേ തോമസ് ടി. ഉമ്മൻ്റെ നേതൃത്വത്തിലുള്ള ടീം ഫോമ ബഹുദൂരം അമേരിക്കൻ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ആ അംഗീകാരം ആലോഷിക്കുവാൻ ടീം ഫോമായുടെ മഹാ സമ്മേളനം ജൂലൈ 27 ന് വൈകിട്ട് അഞ്ചു മണിക്ക് നടക്കുമെന്ന് ഫോമാ പ്രസിഡൻ്റ് സ്ഥാനാർത്ഥി തോമസ് ടി. ഉമ്മൻ അറിയിച്ചു.
മുൻ മന്ത്രിയും , കേരളാ കോൺഗ്രസ് നേതാവും, കടുത്തുരുത്തി എം. എൽ. എയുമായ മോൻസ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന മഹാസമ്മേളനം ടീം ഫോമാ വൻ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ടീം ഫോമയ്ക്ക് നേതൃത്വം നൽകുന്ന തോമസ് ടി ഉമ്മൻ ന്യൂയോർക്കിൻ്റെ തെരുവുകളിൽ അമേരിക്കൻ മലയാളികളുടെ വിവിധ ആവശ്യങ്ങൾക്കായി ഒറ്റയാൾ സമരം നടത്തി നേതൃത്വ രംഗത്തേക്ക് കടന്നു വന്ന മലയാളികളുടെ അത്താണിയായ നേതാവാണ്. അതുകൊണ്ടു തന്നെ ഈ മഹാസമ്മേളനം ടീം ഫോമായുടെ വിജയഭേരി ആഘോഷിക്കുന്ന സമ്മേളനമായി മാറണം . കാരണം ഫോമയ്ക്ക് ഇപ്പോൾ വേണ്ടത് ഓടിനടന്ന് ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരു നേതൃത്വത്തെയാണ്. അതിന് സന്നദ്ധനായ ഒരു നേതാവാണ് തോമസ് ടി. ഉമ്മൻ. ഏത് സമയത്തും ആർക്കും ഒരു ഫോൺ കോളിനപ്പുറത്ത് കോണ്ടാക്ട് ചെയ്യാവുന്ന ഒരു പ്രസിഡൻ്റായിരിക്കും തോമസ് ടി. ഉമ്മൻ എന്ന കാര്യത്തിൽ സംശയമില്ല . കഴിഞ്ഞ നാല്പത് വർഷമായി അമേരിക്കൻ ഇന്ത്യൻ സമൂഹത്തിനും , കേരളത്തിലെ അശരണരായ സമൂഹത്തിനും വഴിവിളക്കും ,
വഴികാട്ടിയുമായി ഉണ്ടായിരുന്ന തോമസ് ടി ഉമ്മനൊപ്പം ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി സാമുവേൽ മത്തായി , ട്രഷറർ ആയി ബിനൂബ് ശ്രീധരൻ , വൈസ് പ്രസിഡൻ്റായി സണ്ണി കല്ലൂപ്പാറ , ജോ. ട്രഷററായി ഡോ. പ്രിൻസ് നെച്ചിക്കാട്ട് , ജോ. ട്രഷറർ ആയി അമ്പിളി സജിമോനും ഒപ്പമുണ്ട് .
ആവേശത്തോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഫോമാ വോട്ടേഴ്സിൻ്റെ മനസ്സിൽ സ്ഥാനം പിടിച്ച തോമസ് ടി ഉമ്മനും സംഘവും വരുന്ന രണ്ടു വർഷത്തെ പ്രവർത്തനങ്ങൾക്കായി പന്ത്രണ്ടിന പദ്ധതികൾ ആണ് ഫോമായ്ക്കായി തയ്യാറാക്കുന്നത്. സംഘടിതമായി നിന്ന് റീജിയനുകൾ സജ്ജമാക്കി എല്ലാ ഫോമാ പ്രവർത്തകരേയും ഒപ്പം നിർത്തി ഈ പദ്ധതികൾ സമയ ബന്ധിതമായി നടപ്പിലാക്കും എന്ന ഉറപ്പ് ഒരിക്കൽ കൂടി എല്ലാവർക്കും നൽകുവാനും കൂടിയാണ് ന്യൂയോർക്കിലെ മഹാസമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് തോമസ് ടി ഉമ്മൻ അറിയിച്ചു. ഫോമയെ സ്നേഹിക്കുന്ന , ഫോമയുടെ വളർച്ച സംഘാടനത്തിലൂടെയും, പ്രവർത്തനത്തിലൂടെയുമാണെന്ന് തെളിയിക്കാൻ എല്ലാ ഫോമാ പ്രവർത്തകരും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ടീം ഫോമ അറിയിച്ചു.