ടെക്‌സാസില്‍ വാഹനാപകടത്തില്‍ യുവതി അടക്കം നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. അര്‍കന്‍സാസിലെ ബെന്റോന്‍വില്ലയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം. അമിത വേഗതയില്‍ വന്ന ട്രക്ക് ഇവര്‍ സഞ്ചരിച്ച എസ്‌യുവിക്ക് പിന്നിലിടിക്കുകയായിരുന്നു. ഉടനെ കാറിന് തീപിടിക്കുകയും എല്ലാവരും കത്തിയെരിയുകയും ചെയ്തു.

അഞ്ച് വാഹനങ്ങളാണ് ഈ അപകടത്തില്‍പ്പെട്ടത്. ഡിഎന്‍എ പരിശോധന നടത്തിയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. കാര്‍ പൂളിങ് ആപ്പ് വഴിയാണ് ഇവര്‍ ഒരുമിച്ച് യാത്ര ചെയ്തത്. ആര്യന്‍ രഘുനാഥ്, ഫാറൂഖ് ഷെയ്ഖ്, ലോകേഷ് പാലച്ചര്‍ല, ദര്‍ശിനി വാസുദേവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഡാലസിലെ ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ആര്യന്‍ രഘുനാഥും സുഹൃത്ത് ഫാറൂഖ് ഷെയ്ഖും. രണ്ടുപേരും ഹൈദരാബാദ് സ്വദേശികളാണ്. മാക്സ് അഗ്രി ജനറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഹൈദരാബാദ് സ്ഥാപനത്തിന്റെ ഉടമയാണ് ആര്യന്‍ രഘുനാഥിന്റെ പിതാവ്. ബെന്റോന്‍വില്ലയിലുള്ള തന്റെ ഭാര്യയെ സന്ദർശിക്കുന്നതിനുള്ള യാത്രയില്‍ ആയിരുന്നു ലോകേഷ്. ടെക്‌സസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് ദര്‍ശിനി വാസുദേവന്‍. തമിഴ്‌നാട് സ്വദേശിയായ ദര്‍ശിനി ടെക്‌സാസിലായിരുന്നു താമസം.