ക്നാനായ റീജിയനിലെ 2024-2025 അക്കാഡമിക് വർഷത്തെ വിശ്വാസപരിശീലനത്തിനു തുടക്കം കുറിച്ചുകൊണ്ട് വിശ്വാസപരിശീലനവർഷം ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു
ഷിക്കാഗോ: ക്നാനായ റീജിയനിലെ 2024-2025 അക്കാഡമിക് വർഷത്തെ വിശ്വാസപരിശീലനത്തിനു തുടക്കം കുറിച്ചുകൊണ്ട് വിശ്വാസപരിശീലനവർഷം ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. അൾജീരിയയുടെയും ട്യുണീഷ്യയുടെയും വത്തിക്കാൻ സ്ഥാനപതിയായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി അമേരിക്കയിൽ എത്തുന്ന കോട്ടയം അതിരൂപതാംഗമായ ആർച്ച് ബിഷപ്പ് മാർ. കുര്യൻ വയലുങ്കൽ പിതാവാണ് ഷിക്കാഗോയിലെ ബെൻസൻവിൽ ഇടവക യിൽ ഉദ്ഘാടനം നിർവഹിച്ചത്. ആഗസ്റ്റ് 17 ശനിയാഴ്ച വി.കുർബാനയ്ക്ക് ശേഷമായിരുന്നു ചടങ്ങുകൾ ക്രമീകരിച്ചത്. പുതിയതായി രൂപപ്പെടുത്തിയ വിശ്വാസ പരിശീലന ലോഗോയും പ്രകാശനം ചെയ്തു.
ക്നാനായ റീജിയൻ വികാരി ജനറൽ മോൺ. തോമസ് മുളവനാൽ, ക്യാറ്റിക്കിസം ഡയറക്ടർ ഫാ. ബീൻസ് ചേത്തലിൽ, ക്നാനായ റീജിയൻ മതബോധനഡയറക്ടർമാരുടെ സെക്രട്ടറിയായ സജി പൂതൃക്കയിൽ എന്നിവർ സന്നിഹിതരായിരുന്നു.ക്നാനായ റീജിയണിലെ വിവിധ ഇടവകകളിലും മിഷനുകളിലും ഈ വർഷത്തെ വിശ്വാസ പരിശീലം ഈ മാസം ആരംഭിക്കും.
ബെൻസൻവിൽ ഇടവക കൈക്കാരൻമാരായ തോമസ്സ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പളളിൽ, സാബു മുത്തോലം, കിഷോർ കണ്ണാല, ജെൻസൻ ഐക്കരപറമ്പിൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.