ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ 2024 -2025 വർഷത്തെ വിശ്വാസപരിശീലനത്തിന് തുടക്കമായി. വി. കുർബാനയ്ക്ക് മുമ്പായി വികാരി ഫാ. തോമസ് മുളവനാൽ, അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ എന്നിവർ എല്ലാ കുട്ടികൾക്കും പൂക്കൾ നൽകിക്കൊണ്ട് സ്വീകരിച്ചു. തുടർന്ന് ഇടവക ഹാളിൽ നിന്നും ദൈവാലയത്തിലേക്ക് മാതാപിതാക്കൾ കുട്ടികളുമായി പ്രദക്ഷിണമായി വന്ന് കാഴ്ച സമർപ്പിച്ചു.
ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ 2024 -2025 വർഷത്തെ വിശ്വാസപരിശീലനത്തിന് തുടക്കമായി. വി. കുർബാനയ്ക്ക് മുമ്പായി വികാരി ഫാ. തോമസ് മുളവനാൽ, അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ എന്നിവർ എല്ലാ കുട്ടികൾക്കും പൂക്കൾ നൽകിക്കൊണ്ട് സ്വീകരിച്ചു. തുടർന്ന് ഇടവക ഹാളിൽ നിന്നും ദൈവാലയത്തിലേക്ക് മാതാപിതാക്കൾ കുട്ടികളുമായി പ്രദക്ഷിണമായി വന്ന് കാഴ്ച സമർപ്പിച്ചു. അതേതുടർന്ന് അർപ്പിച്ച വി. കുർബാനയിൽ ഫാ. ജിതിൻ വല്ലർകാട്ടിൽ മുഖ്യകാർമികത്വം വഹിച്ചു . വേദനിയ്ക്കുന്നവരുടെ നോവറിഞ്ഞ് വി. പത്താം പീയുസ് അവർക്ക് ചെറുപ്പം മുതലേ സഹായഹസ്തം നീട്ടിയിരുന്നുവെന്നും താരതമ്യേന ചെറിയ ഒരു സമൂഹമായ ക്നാനായ മക്കൾക്ക് വ്യക്തിഗതഅധികാരത്തോടെയുള്ള ഒരു വികാരിയാത്ത്അനുവദിച്ചത് ഭാഗ്യസ്മരണാർഹനായ ദൈവദാസൻ മാക്കീൽ പിതാവിൻറെ വേദനയെ ഉൾക്കൊള്ളാനായ വി. പത്താം പീയുസിൻറെ കരുതലിൻറെയും ദീർഘവീക്ഷണത്തിൻറെയും പ്രതിഫലനമായിരുന്നുവെന്നും കോട്ടയം അതിരുപതയുടെ രണ്ടാമത്തെ മദ്ധ്യസ്ഥൻഎന്ന നിലയിൽ വി. പത്താം പീയൂസിനോട്ടുള്ള ആദരവ് സമുചിതമാണെന്നും തിരുനാൾ സന്ദേശത്തിൽ ഫാ. ജിതിൻ വല്ലർകാട്ടിൽ അനുസ്മരിച്ചു. വി.കുർബാനയെത്തുടർന്ന് ഫാ.തോമസ് മുളവനാൽ ചൊല്ലി കൊടുത്ത പ്രതിജ്ഞ വിശ്വാസ പരിശീലകരായ അദ്ധ്യാപകർ ഏറ്റുചൊല്ലിക്കൊണ്ട് തങ്ങളുടെ ദൗത്യം ആരംഭിച്ചു. തുടർന്ന് കുട്ടികുടെ വിശ്വാസ പരിശീലനം ആരംഭിച്ചു. അതിന് ശേഷം സെന്റ്. അൽഫോൻസ കൂടാരയോഗത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ബാർബ്ക്യു ഭക്ഷണം ക്രമീകരിച്ചു. വിശ്വാസ പരിശീലനം സഭയിൽ ആരംഭിച്ച വി.പത്താംപീയൂസിന്റെ തീരുനാൾ ആഘോഷിച്ചുകൊണ്ട് വിശ്വാസ പരിശീലന വർഷത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞത് സവിശേഷമായ അനുഭവമായി മാറിയെന്ന് ഡി. ആർ. ഇ സക്കറിയ ചേലയ്ക്കൽ പറഞ്ഞു. ദേവാലയത്തിൽ എത്തിച്ചേർന്ന ഏവർക്കും സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ജെയ്മോൻ നന്തികാട്ട് തിരുനാൾ പ്രസുദേന്തിയായി. ഇടവക എക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പളളിൽ, സാബു മുത്തോലം, കിഷോർ കണ്ണാല, ജെൻസൻ ഐക്കരപ്പറമ്പിൽ എന്നിവർ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി