കള്ളിനെ കേരളത്തിന്റെ തനത് പാനീയമാക്കിമാറ്റുമെന്നും കള്ളുഷാപ്പുകൾ ആധുനിക വത്കരിക്കുമെന്നും തദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. പ്രാകൃതമായ അവസ്ഥയിൽ നിന്ന് മാറ്റി എല്ലാവർക്കും കുടുംബ സമേതമായി വരാൻ കഴിയുന്ന ഒരിടമാക്കി കള്ളുഷാപ്പുകളെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ത്രീസ്റ്റാര്‍ മുതല്‍ മുകളിലേക്ക് ടോഡി പാര്‍ലര്‍ തുടങ്ങാന്‍ അനുമതി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുൻ വവർഷത്തെ സർക്കാരന്റെ മദ്യ നയത്തിന്റെ തുടർച്ചയാണ് പുതിയ മദ്യനയമെന്നും മദ്യത്തോടുള്ള ആസക്തി കുറയ്ക്കുക, വിദ്യാഭ്യാസസ്ഥാപനങ്ങളെ ലഹരിമുക്തമാക്കുക എന്നതാണ് നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ജവാൻ മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മദ്യത്തെ ഒരു വ്യവസായമായതാണ് സർക്കാർ കാണുന്നതെന്നും കയറ്റുമതിയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും രാസലഹരിയും മയക്കുമരുന്നും തടയാനുള്ള ഇടപെടലും മദ്യനയം മുന്നോട്ടുവയ്ക്കുന്നുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.