PRAVASI

ഇതിഹാസം രചിച്ച് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം ഫിലാഡൽഫിയയിൽ അരങ്ങേറി

Blog Image
അമേരിക്കൻ മലയാളികൾക്കിടയിലെ പ്രെമുഖ  ഓണാഘോഷമായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഫിലഡല്ഫിയയിൽ വൻപിച്ച രീതിയിൽ ആഘോഷിക്കപ്പെട്ടു. പ്രെമുഖ മലയാള നടിയും മോഡലുമായ ശ്വേതാ മേനോൻ, സംഗീത വിസ്മയം നവനീത് ഉണ്ണികൃഷ്ണൻ എന്നിവർ  മുഖ്യ അതിഥികളായി പങ്കെടുത്തത് പരിപാടിക്ക് മാറ്റു കൂട്ടി

ഫിലാഡൽഫിയ: അമേരിക്കൻ മലയാളികൾക്കിടയിലെ പ്രെമുഖ  ഓണാഘോഷമായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഫിലഡല്ഫിയയിൽ വൻപിച്ച രീതിയിൽ ആഘോഷിക്കപ്പെട്ടു. പ്രെമുഖ മലയാള നടിയും മോഡലുമായ ശ്വേതാ മേനോൻ, സംഗീത വിസ്മയം നവനീത് ഉണ്ണികൃഷ്ണൻ എന്നിവർ  മുഖ്യ അതിഥികളായി പങ്കെടുത്തത് പരിപാടിക്ക് മാറ്റു കൂട്ടി. 
ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചോളം സംഘടനകളുടെ കൂട്ടായ്മയായ റ്റി കെ എഫ്,  ഈ വർഷം  ആരവം 2024 എന്ന പേരിലാണ് ഓണാഘോഷ പരിപാടികൾ അവതരിപ്പിച്ചത്.   മയൂര റെസ്റ്റോറൻറ്റ് ഒരുക്കിയ ഓണ സദ്യയോടുകൂടി പരിപാടികൾക്ക് തുടക്കമിട്ടത് രുചിക്കൂട്ടിന്റ്റെ വേറിട്ട അനുഭവമായി. തുടർന്ന് ആയിരങ്ങൾ പങ്ക്കെടുത്ത പ്രൊസെഷനിൽ പഞ്ചാരിമേളത്തിൻറ്റെ അകമ്പടിയോടെ താലപ്പൊലിയേന്തിയ മലയാളി മങ്കകളുടെ മധ്യത്തിൽ  വിശിഷ്‌ടാതിഥികളെയും മഹാബലി തമ്പുരാനെയും ഓണ അരങ്ങിലേക്ക് എഴുന്നള്ളിക്കുകയുണ്ടായി. ചെയർമാൻ അഭിലാഷ് ജോൺ, ശ്വേതാ മേനോൻ, നവനീത് ഉണ്ണികൃഷ്ണൻ, സെക്രട്ടറി ബിനു മാത്യു, ട്രെഷറർ ഫിലിപ്പോസ് ചെറിയാൻ, ഓണം ചെയർമാൻ ജോബി ജോർജ്, പ്രോഗ്രാം കോർഡിനേറ്റർ വിൻസെൻറ്റ് ഇമ്മാനുവേൽ എന്നിവർ ചേർന്ന് തെളിയിച്ച നിലവിളക്കിനു മുൻപിൽ  ലാസ്യ ഡാൻസ് അക്കാഡമി അണിയിച്ചൊരുക്കിയ മെഗാ തിരുവാതിര അരങ്ങു തകർത്താടി. 
വയനാട് ദുരന്തത്തിൽ മരിച്ചവർക്കും ദുരിതമനുഭവിക്കുന്നവർക്കും ഐക്യ ദാർഢ്യം പ്രെഖ്യാപിച്ചു കൊണ്ടുള്ള മൗനാചരണത്തിനു ശേഷം ഷോൺ മാത്യു അമേരിക്കൻ ദേശീയ ഗാനവും അബിയാ മാത്യു ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. ഓണം ചെയർമാൻ ജോബി ജോർജ് സ്വാഗതം ആശംസിച്ചു, പ്രോഗ്രാം കോർഡിനേറ്റർ വിൻസെൻറ്റ്ബി ഇമ്മാനുവലിൻറ്റെ നേതൃത്വത്തിൽ സെക്രട്ടറി ബിനു മാത്യു, സാജൻ വറുഗീസ്, ജീമോൻ ജോർജ്, ജോർജ് നടവയൽ, രാജൻ സാമുവേൽ, സുധ കർത്താ, സുമോദ് നെല്ലിക്കാല, സാറ ഐപ്പ്  എന്നിവർ പബ്ലിക് മീറ്റിംഗിനും കൾച്ചറൽ പ്രോഗ്രാമിനും ചുക്കാൻ പിടിച്ചു. 
 സുരേഷ് നായർ അണിയിച്ചൊരുക്കിയ ഓണപ്പൂക്കളം ജന ശ്രെദ്ധ പിടിച്ചുപറ്റി. 
ഈ വർഷത്തെ ട്രൈസ്റ്റേറ്റ് പേഴ്സൺ ഓഫ് ദി ഈയറിനു ശ്രീ ഡൊമിനിക് അജിത് ജോൺ അർഹനായി. അവാർഡ് ചെയർമാൻ ജോർജ് ഓലിക്കലിൻറ്റെ നേതൃത്വത്തിലുള്ള മുൻ ചെയർമാന്മാരുടെ കമ്മിറ്റിയാണ് വിജയിയെ കണ്ടെത്തിയത്.    
ട്രൈസ്റ്റേറ്റ് കേരളാ ഫോറം കർഷക രത്ന അവാർഡ് മികച്ച കർഷകർക്ക് പതിവുപോലെ ഈ വർഷവും  നൽകുകയുണ്ടായി. ജോർജുകുട്ടി ലൂക്കോസ്, അലക്സ് തോമസ്, ജോർജ് ഓലിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. 
മലയാളത്തനിമയിൽ അണിഞ്ഞൊരുങ്ങി വന്ന ദമ്പതികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ദമ്പതികൾക്ക് ശോശാമ്മ ചെറിയാൻ സ്പോൺസർ ചെയ്ത ഒരു ലക്ഷം രുപ നല്കപ്പെട്ടു. ശോശാമ്മ ചെറിയാൻ, ബ്രിജിത് വിൻസെൻറ്റ്, സെലിൻ ഓലിക്കൽ എന്നിവരടങ്ങിയ സമിതിയാണ് വിജയിയെ തിരഞ്ഞെടുത്തത്. 
 ശ്വേതാ മേനോൻ, നവനീത് ഉണ്ണികൃഷ്ണൻ, കലാ ഷാഹി എന്നിവരാണ് അവാർഡ് ദാനം നിർവഹിച്ചത്.  
ട്രെഷറർ ഫിലിപ്പോസ് ചെറിയാൻ നന്ദി പ്രെകാശനം നടത്തി. 
ലാസ്യ ഡാൻസ് അക്കാഡമി, മാതാ ഡാൻസ് അക്കാഡമി, ഭരതം ഡാൻസ് അക്കാഡമി, ബ്ലൂ മൂൺ, റൈസിംഗ്  സ്റ്റാർസ്, പിയാനോ ഉൾപ്പെടെ നിരവധി കലാ പ്രെതിഭകളുടെ  നൃത്ത പരിപാടികൾ, സിറോ മേലോഡീസ് അവതരിപ്പിച്ച  ഗാന സന്ധ്യ, ഓട്ടം തുള്ളൽ, എന്നിവ അരങ്ങേറി. 
താര നിശകളെ ഓർമ്മപ്പെടുത്തുന്ന രീതിയുള്ള പ്രൊഫൈൽ വിഡിയോകളും മസാർട്ടോ ഇവൻ്റ്റ് വീഡിയോ വോളും പ്രോഗ്രാം കോർഡിനേറ്റർ വിൻസെൻറ്റ് ഇമ്മാനുവേലിൻറ്റെ നേതൃത്വത്തിൽ അവതരിപ്പിച്ചത് വിസ്മയ കാഴ്ചയായി.  അരുൺ കോവാട്ടായിരുന്നു  പ്രോഗ്രാം പ്രൊഡ്യൂസർ ആയി പ്രവർത്തിച്ചത്. 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.