PRAVASI

വിട പറയുന്നു സുഹൃത്തേ, ഞാൻ നല്ലപോലെ പൊരുതി,ഓട്ടം തികച്ചു വിശ്വാസം കാത്തു

Blog Image
എബ്രഹാം തെക്കേ മുറിയോടൊപ്പം, എബ്രഹാം തെക്കേമുറി തുടങ്ങിയ പ്രസ്ഥാനത്തോടൊപ്പം സഞ്ചരിക്കാൻ സാധിച്ചതിൽ ഞങ്ങൾ എല്ലാം കൃതാർത്ഥരാണ്.   കവി, റൂമി, പറഞ്ഞപോലെ "" you are not a drop in the ocean, you are the entire ocean in a drop""   എന്ന് മാത്രമേ ഞങ്ങൾക്ക്  പറയാനുള്ളൂ "

എബ്രഹാം തെക്കേമുറിയുടെ സാഹിത്യ, സാംസ്കാരിക, മാധ്യമ, പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകിയ പ്രിയ കുടുംബത്തിന് പ്രത്യേകിച്ച് സോളമന്, നിങ്ങളുടെ വേർപാടിന്റെ വേദനയിൽ ഞങ്ങളും പങ്കുകൊള്ളുന്നു. 

പ്രവാസ സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും മഹത്തായ പങ്കു വഹിച്ചിട്ടുള്ള,, നമ്മുടെ സ്വന്തം എബ്രഹാം തെക്കേമുറിയാണ് നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നത്.   അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എഴുത്തുകാരൻ എന്ന നിലയിൽ  നാലു നോവലുകൾ പ്രസിദ്ധീകരിച്ചു.അതിലുപരി അമേരിക്കൻ മലയാളിയെ തന്റെ നാടുമായുള്ള ബന്ധം ഭാഷയിലൂടെയും സർഗാത്മകമായ പ്രവർത്തനങ്ങളിലൂടെയും  നിരന്തരമായി നിലനിർത്താൻ സഹായിച്ചിരുന്ന  വ്യക്തിയാണ്.

ജനാധിപത്യത്തിന്റെ നാലാംതൂണ് എന്ന് വിശേഷിപ്പിക്കുന്ന  മാധ്യമപ്രവർത്തനത്തിന്റെ  ആവശ്യകത  മനസ്സിലാക്കി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്,  മാധ്യമവും മാധ്യമപ്രവർത്തനവുമായി താല്പര്യമുള്ളവരെ ക്രോഡീകരിച്ചുകൊണ്ട് IPCNT എന്ന സ്വതന്ത്ര പത്രപ്രവർത്തന കർമ്മ പദ്ധതിക്ക് നേതൃത്വം നൽകിയ  എബ്രഹാം തെക്കേമുറിയുടെ പാത പിന്തുടരുവാൻ ഞങ്ങൾക്ക് സാധിച്ചു എന്ന് മാത്രമല്ല, പ്രസ് ക്ലബ്ബിന്റെ  പ്രവർത്തനങ്ങൾ  ഇപ്പോഴും അനുസ്യൂതം  നടക്കുന്നു എന്നതിൽ ചാരിതാർത്ഥ്യമുണ്ട് .                                              

  തന്റെ ചുറ്റുപാടുകളിൽ നടക്കുന്ന കാര്യങ്ങൾക്ക് വേണ്ടി,  വ്യക്തമായി താൻ വിശ്വസിക്കുന്ന നിലപാടിൽ ഉറച്ച്  നിന്നുകൊണ്ട് സധൈര്യം കാര്യകാരണസഹിതം  പ്രവർത്തനങ്ങൾക്ക്  ഞങ്ങളെ നേതൃത്വ പാഠം പഠിപ്പിച്ച, താൻ തുടങ്ങിവച്ച പ്രസ്ഥാനത്തിന്റെ പേര് "നോർത്ത് ടെക്സസ്" എന്ന് തന്നെ വേണമെന്ന്, പറയുന്നതിലുള്ള ജോഗ്രഫിക്കൽ നീഡ്, മനസ്സിലാക്കി തന്ന എബ്രഹാം  തെക്കേമുറിയുടെ പേര് അമേരിക്കൻ മലയാളി പ്രവാസി ചരിത്രത്തിൽ തങ്ക ലിപികളിൽ എഴുതപ്പെട്ടിരിക്കും.  

 അമേരിക്കയിൽ ജനിച്ച നമ്മുടെ കുട്ടികൾ ഇംഗ്ലീഷിൽ- അത് അവരുടെ മാതൃഭാഷ - ചിന്തിക്കുമ്പോഴും നമ്മൾ മലയാളത്തിലും ചിന്തിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം, ആ കമ്മ്യൂണിക്കേഷൻ ഗ്യാപ്പ്- പഠന വിഷയം ആക്കണമെന്ന് ഞങ്ങൾ സംസാരിക്കുമായിരുന്നു

എബ്രഹാം തെക്കേ മുറിയോടൊപ്പം, എബ്രഹാം തെക്കേമുറി തുടങ്ങിയ പ്രസ്ഥാനത്തോടൊപ്പം സഞ്ചരിക്കാൻ സാധിച്ചതിൽ ഞങ്ങൾ എല്ലാം കൃതാർത്ഥരാണ്.   കവി, റൂമി, പറഞ്ഞപോലെ "" you are not a drop in the ocean, you are the entire ocean in a drop""   എന്ന് മാത്രമേ ഞങ്ങൾക്ക് 
പറയാനുള്ളൂ "

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.