PRAVASI

യുദ്ധഭീഷണികളും പ്രകൃതിക്ഷോഭങ്ങളും

Blog Image
ലോക സമാധാനത്തിനും സന്തുഷ്ടിക്കും വിനാശകരമായ തടസ്സം സൃഷ്ടിച്ചു ഗാസയിലും യുക്രെയ്നിലും രാജ്യാതിര്‍ത്തി നിബന്ധനകള്‍ നിരസിച്ചും സമാധാന സഹവര്‍ത്തിത്വം നിശേഷം നിരാകരിച്ചുള്ള യുദ്ധകെടുതിയില്‍ 2023 അന്ത്യഘട്ടംവരെയുള്ള റിപ്പോര്‍ട്ടിന്‍ പ്രകാരം അപരാധികളും നിരപരാധികളും അടക്കം 1,62,000 ത്തിലധികം മനുഷ്യജീവിതം നരബലിയായി മാറി. ഇരുമേഖലയിലുമുള്ള ഹമാസ് - ഇസ്രായേല്‍ യുദ്ധവും, റഷ്യന്‍-യുക്രെയ്ന്‍ പോരാട്ടവും അശേഷം ശമനമില്ലാതെ തുടരുന്നു.

ഫിലാഡല്‍ഫിയാ, യു.എസ്.എ.: ലോക സമാധാനത്തിനും സന്തുഷ്ടിക്കും വിനാശകരമായ തടസ്സം സൃഷ്ടിച്ചു ഗാസയിലും യുക്രെയ്നിലും രാജ്യാതിര്‍ത്തി നിബന്ധനകള്‍ നിരസിച്ചും സമാധാന സഹവര്‍ത്തിത്വം നിശേഷം നിരാകരിച്ചുള്ള യുദ്ധകെടുതിയില്‍ 2023 അന്ത്യഘട്ടംവരെയുള്ള റിപ്പോര്‍ട്ടിന്‍ പ്രകാരം അപരാധികളും നിരപരാധികളും അടക്കം 1,62,000 ത്തിലധികം മനുഷ്യജീവിതം നരബലിയായി മാറി. ഇരുമേഖലയിലുമുള്ള ഹമാസ് - ഇസ്രായേല്‍ യുദ്ധവും, റഷ്യന്‍-യുക്രെയ്ന്‍ പോരാട്ടവും അശേഷം ശമനമില്ലാതെ തുടരുന്നു.
    2014 ആരംഭകാലയളവില്‍ റഷ്യന്‍ സൈന്യം യുക്രെയ്ന്‍റെ ഭാഗമായ ക്രൈമിയന്‍ - പെനിന്‍സുല പ്രദേശങ്ങള്‍ യുക്രെയ്നിലെതന്നെ റഷ്യന്‍ അനുഭാവികളുടെ സഹായത്തോടെ ആക്രമിച്ച് കീഴടക്കിയശേഷം പ്രസിഡന്‍റ് വിക്ടര്‍ യനുകോവ്യച്ചയെ നീക്കം ചെയ്തു. ബ്ലാക്ക്സീ കടലിലെ തുറമുഖമായ സിവാസ്റ്റോപോളിന്മേലുള്ള ആധിപത്യം റഷ്യയ്ക്ക് സ്ഥാപിക്കുവാനുള്ള ദുരുദ്ദേശത്തോടെയാണ് ആക്രമണം ആരംഭിച്ചതെന്ന പ്രസ്സ് റിപ്പോര്‍ട്ടുകളിലെ യാഥാര്‍ത്ഥ്യം അവ്യക്തമാണ്.
    2023, ഒക്ടോബര്‍ 7 ന് ആരംഭിച്ച ഇസ്രായേല്‍- ഹമാസ് യുദ്ധ ഭീകരതയില്‍ 2024, ഓഗസ്റ്റ് 9 വരെയുള്ള ക്യാഷ്വാലിറ്റി റിപ്പോര്‍ട്ടിന്‍പ്രകാരം 41,000 (39,677 പാലസ്തീനികള്‍, 1478 ഇസ്രായേല്യര്‍) ത്തിലധികം ജനങ്ങള്‍ കൊല്ലപ്പെട്ടവരില്‍ 113 മാദ്ധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. യുദ്ധത്തില്‍ മുറിവേറ്റവരെയും യുദ്ധക്കെടുതിയില്‍ വെള്ളവും ഭക്ഷണവും കിട്ടാതെ ദുഃഖത്തിലും വിശപ്പിലും ഉള്ളവരെയും പരിരക്ഷിക്കുവാന്‍ സ്വന്തം ജീവന്‍പോലും അവഗണിച്ചെത്തിയ 224 ജീവകാരുണ്യ പ്രവര്‍ത്തകരും വെടിയേറ്റു മരിച്ചു.
    രണ്ടാം ലോകമഹായുദ്ധാനന്തരം 92 രാജ്യങ്ങള്‍ ഉള്‍പ്പെട്ട 56-ല്‍പ്പരം നേരിയ രീതിയിലും ഗൗരവതരത്തിലുമുള്ള ആയുധപോരാട്ടങ്ങള്‍ നടന്നതായി അമേരിക്കന്‍ യുദ്ധ ചരിത്രത്തില്‍ പറയുന്നു.  ലോകസമാധാനത്തിനും സ്വസ്തമായ ജീവിതസിദ്ധിക്കും പോര്‍വിളിയായി ആഗോളതലത്തില്‍ ഭീകര സംഘട്ടനങ്ങള്‍ ഇപ്പോഴും നടക്കുന്നു. 2008-ലെ ഗ്ലോബല്‍ പീസ് ഇന്‍ഡക്സിന്‍റെ പ്രാരംഭകാലശേഷം 92 രാജ്യങ്ങളിലെ സ്വൈര്യ ജീവിതം വന്‍ പ്രതിസന്ധിയില്ലാതെ നിശ്ചലനമായി നിലകൊള്ളുന്നു. നിരന്തര കലഹങ്ങളുടെ തടസ്സങ്ങള്‍മൂലം ലോകവ്യാപകമായ കരമാര്‍ഗ്ഗവും കടല്‍മാര്‍ഗ്ഗവുമായ വ്യാപാര മേഖലയെ ശക്തമായി ബാധിച്ചു ഗ്രോസ്സ് ഡൊമസ്റ്റിക് പ്രൊഡക്ഷന്‍ (ജി.ഡി.പി.) 13.5 ശതമാനം താഴുകയും യുദ്ധസന്നാഹത്തിനുവേണ്ടിയുള്ള ഡിഫന്‍സ് പ്രൊഡക്ഷന്‍ ഉയരുകയും ചെയ്തു.
    ഈ യുഗത്തിലെ നേരിയ വിഭാഗം ലോകജനതയുടെ ആക്രമണ പ്രവണത ശാന്തമാകാതെ ശക്തിപ്രാപിച്ചാലുണ്ടാകുന്ന സാമ്പത്തിക ക്ലേശം നിഗമനത്തിലും വളരെ വിപുലമായിരിക്കും. നേരിയ രാജ്യാതിര്‍ത്തി സംഘട്ടനംപോലും വിപുലമായ നിലയിലെത്തിയാല്‍ മൂന്നാം ലോകമഹായുദ്ധമായി പരിണമിക്കുവാനുള്ള സാദ്ധ്യതകള്‍ കുറവല്ല. സകല ലോക രാഷ്ട്രങ്ങളും ശാന്തിമാര്‍ഗ്ഗത്തിലെത്തുമെന്നുള്ള ശുഭപ്രതീക്ഷ പരിരക്ഷിക്കണം.
    പ്രകൃതിക്ഷോഭം കെട്ടടങ്ങളാതെ നാളുകളായി ഭീകരതയോടെ മനുഷ്യരാശിയെ ഹോമിക്കുവാനുള്ള താണ്ഡവനൃത്തം ചെയ്യുന്നു. ആഴ്ചകള്‍ക്കുമുന്‍പുണ്ടായ വയനാട്ടിലെ 
മലപൊട്ടിയൊഴുകിയ ജലപ്രവാഹവും മണ്ണൊലിപ്പ്, സുനാമി, കൊടുങ്കാറ്റ്, ഭൂമികുലുക്കം, കാട്ടുതീ, അഗ്നിപര്‍വ്വത പൊട്ടല്‍, മഹാപ്രളയം തുടങ്ങിയുള്ള പ്രകൃതിയുടെ ഭീകരതകള്‍ വര്‍ദ്ധിക്കുന്നു.
    വയനാട്ടിലെ ദാരുണമായ ദുരന്തത്തില്‍ സംഭവിച്ച ആള്‍നാശമടക്കമുള്ള പ്രകൃതി ക്രൂരതയെ തടയുവാനും പീഡിതരെ പരിരക്ഷിക്കുവാനുമുള്ള നിവാരണ മാര്‍ഗ്ഗങ്ങള്‍ ദേശീയ തലത്തിലും ലോകവ്യാപകമായും ഉണ്ടാകുവാനുള്ള ഉദ്യമങ്ങള്‍ ഉടനെ തുടങ്ങണം. നവയുഗത്തില്‍ ജനസമൂഹം സുരക്ഷിതമായും സൗഹാര്‍ദ്ധമായും സാമാന്യം സമ്പന്നരായും ജീവിക്കുന്നതിനോടൊപ്പം അരാജകത്വവും അവസാനിക്കണം.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.