PRAVASI

കേസുകളുടെ എണ്ണം കൂടുന്നു; ദുരിതാശ്വാസത്തില്‍ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടോ?

Blog Image
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് (സിഎംആർഡിഎഫ്) എതിരായി പ്രചരണം നടത്തിയവർക്ക് എതിരെയുള്ള കേസുകളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 39 കേസുള്‍ വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്തു . ഇന്ന് ഇതുവരെ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിലാണ് കേസെടുത്തത്. സിഎംആർഡിഎഫിൽ പണം നൽകരുതെന്ന പ്രചരണം നടത്തിയ 279 സാമൂഹ്യ മാധ്യമ അക്കൗണ്ടുകളാണ് കണ്ടെത്തിയത്. ഇവ നീക്കം ചെയ്യാൻ നിയമപ്രകാരമുള്ള നോട്ടീസും നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് (സിഎംആർഡിഎഫ്) എതിരായി പ്രചരണം നടത്തിയവർക്ക് എതിരെയുള്ള കേസുകളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 39 കേസുള്‍ വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്തു . ഇന്ന് ഇതുവരെ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിലാണ് കേസെടുത്തത്. സിഎംആർഡിഎഫിൽ പണം നൽകരുതെന്ന പ്രചരണം നടത്തിയ 279 സാമൂഹ്യ മാധ്യമ അക്കൗണ്ടുകളാണ് കണ്ടെത്തിയത്. ഇവ നീക്കം ചെയ്യാൻ നിയമപ്രകാരമുള്ള നോട്ടീസും നൽകിയിട്ടുണ്ട്.

ജൂലൈ 30ന് വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ശേഷമാണ് സിഎംആർഡിഎഫിനെതിരെ വ്യാപക പ്രചരണമുണ്ടായത്. 2018ലെ പ്രളയശേഷമുണ്ടായ മോശം അവസ്ഥയാണ് ദുരിതാശ്വാസനിധിക്കെതിരെ പറയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തെത്തി. അങ്ങനെ പറയുന്നവരെ അറസ്റ്റ് ചെയ്തിട്ട് കാര്യമില്ലെന്നും ഫണ്ടിന്‍റെ സുതാര്യത ഉറപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ലഭിച്ച തുക അനധികൃതമായി വകമാറ്റിയെന്ന് ആരോപിച്ച് നിരവധി പരാതികൾ നേരത്തെ ഉയർന്നിരുന്നു. ഇത് പരോക്ഷമായി ചൂണ്ടിക്കാട്ടിയാണ് സതീശൻ്റെ പ്രതികരണം.

എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ചതും അന്തരിച്ച ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് എട്ടര ലക്ഷം രൂപ നല്‍കിയതും സിപിഎം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപ അനുവദിച്ചതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഏറണാകുളം ജില്ലയില്‍ സിപിഎം പ്രാദേശിക നേതാക്കളും സർവീസ് സംഘടനാ നേതാക്കളും കോടിക്കണക്കിന് രൂപ വെട്ടിച്ചെന്ന ആരോപണവും പ്രളയാനന്തരം ഉയർന്നിരുന്നു. പാർട്ടിയുടെ നിരവധി പ്രാദേശിക നേതാക്കള്‍ ദുരിതാശ്വാസഫണ്ട് തട്ടിപ്പുമായി രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളായിരുന്നു.

ദുരിതാശ്വാസനിധിക്കെതിരായ പ്രചരണത്തിൽ ഇന്നലെ 32 കേസുകളാണ് എടുത്തത്. ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് ആലപ്പുഴയിലും പാലക്കാടുമാണ്. അഞ്ച് വീതം കേസുകൾ. തിരുവനന്തപുരം സിറ്റിയിലും തൃശൂർ റൂറലിലും നാല് വീതം കേസുകളെടുത്തിട്ടുണ്ട്. കൊല്ലം റൂറൽ, കോട്ടയം എന്നിവിടങ്ങളിൽ മൂന്ന് വീതവും എറണാകുളം സിറ്റി, എറണാകുളം റൂറൽ, തൃശൂർ സിറ്റി, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണത്തിൻ്റെ പൂർണരൂപം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ഞാന്‍ ആഹ്വാനം ചെയ്തതായി സിപിഎം ഹാന്‍ഡിലുകളില്‍ പ്രചരണമുണ്ടായി. അതിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. 2018ലെ പ്രളയത്തിലുണ്ടായ ദുരനുഭവമാണ് ദുരിതാശ്വാസ നിധിക്കെതിരെ പറയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. അങ്ങനെ പറയുന്നവരെ അറസ്റ്റു ചെയ്തിട്ട് കാര്യമില്ല. ദുരാതാശ്വാസ നിധി സംബന്ധിച്ച് സര്‍ക്കാര്‍ കുറച്ചു കൂടി വ്യക്തത വരുത്തുകയാണ് വേണ്ടത്.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണം പ്രത്യേക അക്കൗണ്ടിലായിരിക്കുമെന്നും എത്ര തുക കിട്ടിയെന്നും എത്ര തുക ചിലവഴിച്ചെന്നും വെളിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ മതി. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയും വി.എം സുധീരനും ഉള്‍പ്പെടെ ഞങ്ങളുടെ പാര്‍ട്ടിയിലെ എത്രയോ പേരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.

യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ആലോചിച്ച് എല്ലാവരും ഒന്നിച്ച് പണം നല്‍കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. ശമ്പളം നല്‍കുന്നത് പ്രതീകാത്മകമാണ്. അത് മറ്റുള്ളവരെ കൊടുക്കാന്‍ പ്രേരിപ്പിക്കലാണ്. എന്തുതരത്തിലുള്ള സഹായവും നല്‍കാന്‍ തയാറാണ്. ഭക്ഷണം, മരുന്ന് ഉള്‍പ്പെടെ എന്ത് സഹായവും എത്തിക്കാമെന്ന് കല്‍പറ്റ എംഎല്‍എ ടി. സിദ്ധിഖിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.