ഡാളസ്സിലെ ശ്രീ ഗഗുരുവായൂരപ്പൻ ക്ഷേത്രത്തിൻ്റെ രണ്ടാം ഘട്ട നിർമാണത്തിത്തിൻ്റെ ഭാഗമായി ബലിക്കൽ പുരയുടെയും, വിശുദ്ധ പതിനെട്ട് പടികളുടെയും കൺസ്ട്രക്ഷൻ ആരംഭിച്ചു
ഡാളസ്സിലെ ശ്രീ ഗഗുരുവായൂരപ്പൻ ക്ഷേത്രത്തിൻ്റെ രണ്ടാം ഘട്ട നിർമാണത്തിത്തിൻ്റെ ഭാഗമായി ബലിക്കൽ പുരയുടെയും, വിശുദ്ധ പതിനെട്ട് പടികളുടെയും കൺസ്ട്രക്ഷൻ ആരംഭിച്ചു. രണ്ടു നിലയിൽ പണിയുന്ന കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ നിന്നാണ് 18 പടി ആരംഭിക്കുന്നത്. കേരളത്തിലെ ശ്രി ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയും ഡാളസ്സിലെ ശ്രീ ഗഗുരുവായൂരപ്പൻ ക്ഷേത്രത്തിൻ്റെ മുഖ്യ കർമ്മിയും ആയ സർവ്വശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിപ്പാട് ഭൂമി പൂജ ചെയ്താണ് 18 പടിയുടെ പണിക്കു തുടക്കും കുറിച്ചത്. ക്ഷേത്ര പൂജാരികളായ വാസുദേവൻ തിരുമേനിയും, പരമേശ്വരൻ തിരുമേനിയും നേതൃത്വം നൽകി പൂജാദി കർമങ്ങൾ നൽകുന്ന ശ്രി ഗുരുവായൂരപ്പൻ ക്ഷേത്രം ഇതോടെ നോർത്ത് അമേരിക്കയിലെ ക്ഷേത്രങ്ങളിൽ വലിയ ഒരു നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നു ക്ഷേത്രം ചെയർമാൻ ശ്രി രാമചന്ദ്രൻ നായരും, പ്രസിഡണ്ട് ശ്രി കേശവൻ നായരും അഭിപ്രായപ്പെട്ടു.
ആയിരകണക്കിന് അയ്യപ്പ ഭക്തന്മാരാണ് ഡാളസ് ശ്രി ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അയ്യപ്പ ദർശനത്തിനായി എത്തുന്നത്. മണ്ഡല വ്രതാരംഭത്തിൽ 41 ദിവസത്തെ പ്രത്യേക അയ്യപ്പ പൂജകൾക്കും ഭജനകൾക്കും ശേഷം മഹാ മണ്ഡലപൂജ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രിധർമശാസ്താ സന്നിധിയിൽ ഒരു തിരുത്സവമായിട്ടാണ് നടക്കുന്നത്..സന്നിധാനത്തിലേക്കു അയ്യപ്പന്മാർ ശരണം വിളിയോടെ മാലയണിഞ്ഞു വൃതം നോക്കി ആണ് എത്താറുള്ളത്. മനസ്സിന് കുളിര്മയേകുന്ന ഒരു സാക്ഷാത്കാരമായി ആ തീർത്ഥയാത്ര ഭക്ത ജനങ്ങളിൽ തികച്ചും ശബരിമലക്ക് പോകുന്ന പ്രതീതി ഉളവാക്കാറുണ്ട്. 18 പടി കയറി ഭഗവാനെ തൊഴാനുള്ള എല്ലാവര്ക്കും ഉള്ള ആഗ്രഹം ഇതോട് യാഥാർഥ്യം ആകും. 18 പട്ടികല്കുളുടെ പണി നാട്ടിൽ തുടങ്ങിയെന്നും ഉടനെ എയർ കാർഗോ വഴി ഡാളസിൽ എത്തുമെന്നും കൺസ്ട്രക്ഷൻ ചെയർമാൻ ശ്രി ഗോപാല പിള്ള അറിയിച്ചു.
അമ്പലത്തിൻ്റെ നിർമാണവും പതിനെട്ടാം പടിയുടെ നിർമാണവും വാസ്തു വിദ്വാൻ ശ്രി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പുതിരിപ്പാടിൻ്റെ നേതൃത്വത്തിൽ ഡാളസിലെ പ്രശസ്ത ആർക്കിടെക്റ്റ് ജെറി മോങ്ക് ആണ് ഡീറ്റൈൽ ഡിസൈൻ ചെയ്തത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: രാമചന്ദ്രൻ നായർ - (972-365-9972), കേശവൻ നായർ - (214-405-2166), ഗോപാല പിള്ള - (214-684-3449).