PRAVASI

2025 ലാന ദ്വൈവാർഷിക സമ്മേളനം

Blog Image

ഡാളസ്: ഡാലസിലെ കേരളാ ലിറ്റററി സൊസൈറ്റി ആതിഥേയരായി ഡാലസ്സിൽ  2025 ഒക്ടോബ൪ 31, നവംബ൪ 1,2 തിയതികളിൽ സംഘടിപ്പിക്കുന്ന 2025ലെ ലാന (ലിറ്റററി അസ്സോസിയേഷ൯ ഓഫ് നോർത്തമേരിക്ക ) ദ്വൈവാ൪ഷികസമ്മേളനത്തിൽ മുഖ്യാഥിതിയായി ശ്രീ.സുനിൽ പി. ഇളയിടം പങ്കെടുക്കുന്നു. ഒപ്പം  ഡോക്ട൪  എം. വി പിള്ള , നിരൂപക൯  സജി അബ്രഹാം  തുടങ്ങിയവ൪ പ്രധാന അതിഥികളായ് എത്തുന്നതാണ്. മലയാള സാഹിത്യ ച൪ച്ചകളിൽ മുഴുകാനും, സാഹിത്യാസ്വാദക സൗഹൃദങ്ങൾ വളർത്തിയെടുക്കാനും ഒപ്പം വിവിധ കലാപരിപാടികളും കാണുവാനും, കേരള വിഭവങ്ങളാസ്വദിക്കാനും ലാനയുടെ സമ്മേളനം ഒരുങ്ങിയിക്കുന്നു.

അമേരിക്കയിലെ എല്ലാ മലയാള സാഹിത്യപ്രേമികളെയും  ലാനയും , കേരള ലിറ്റററി സൊസൈറ്റിയും ഹാർദ്ദമായി  മലയാളികളുടെ സാംസ്കാരിക നഗരമായ ഡാളസിലേക്ക് സ്വാഗതം ചെയ്യുന്നു.

അമേരിക്കയിൽ മലയാളം ഭാഷയെ, ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടായിരുന്നു ഒരു കേന്ദ്ര സാഹിത്യ സംഘടന എന്ന ആശയം രൂപപ്പെട്ടത്.അതിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ സാഹിത്യക്കാരന്മാർ, സാഹിത്യ പ്രബോധനക്കാർ എല്ലാവരുംകൂടി കൈകോർത്തു

കേന്ദ്ര സാഹിത്യ സംഘടനയായ ലാന രൂപീകരിച്ചത്. കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് ഭാരവാഹികളായ  MST നമ്പൂതിരി, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം തുടങ്ങിയവർ മുൻകൈ എടുത്തു പ്രവർത്തിച്ചു. കൂടാതെ

KLS പ്രവർത്തകരായ ഇവരൊക്കെ മുൻകാലങ്ങളിൽ LANA യുടെ പ്രസിഡൻറ്റുമാരായി സംഘടനയെ നയിച്ചിട്ടുമുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ ശങ്ക൪ മനയും (ടെന്നീസി) സെക്രട്ടറി സാമുവൽ പനവേലിയും (ടെക്സാസ്) ട്രഷറ൪ ഷിബു പിള്ള ( ടെന്നീസി) , മാലിനി, (ന്യൂയോർക്ക്) ജോൺ കൊടിയൻ (കാലിഫോണിയ ) ഹരിദാസ്‌ തങ്കപ്പൻ (ഡാളസ്) എന്നിവരാണ്.

അന്വേഷണങ്ങൾക്ക്‌:

https://forms.gle/cvnq9PbkXGXgthWVA

--( അനശ്വരം മാമ്പിള്ളി )--

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.