PRAVASI

23 ദിവസം, 300 കോടി; മലയാള സിനിമയിൽ ചരിത്രം കുറിച്ച് ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’

Blog Image

മലയാള സിനിമയിൽ ചരിത്രം കുറിച്ച് ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’ 300 കോടി ക്ലബ്ബിൽ. 23 ദിവസംകൊണ്ട് ഈ നേട്ടം കൈവരിക്കുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ് ‘ലോക: ചാപ്റ്റര്‍ 1 ചന്ദ്ര’യുടെ റെക്കോർഡുകൾ പഴഞ്ചനാക്കുന്നതാണ്. ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ 8,600-ലേറെ ടിക്കറ്റുകൾ വിറ്റുതീരുന്ന ചിത്രത്തിന് ഇതരഭാഷാ കേന്ദ്രങ്ങളിലും വൻ തിരക്കാണുള്ളത്. ഗിരീഷ് എ.ഡി., ഭാവന സ്റ്റുഡിയോസ്, നിവിൻ പോളി എന്നിവരുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണിത്.

ബോക്സ് ഓഫീസ് വരൾച്ചയ്ക്ക് ശേഷം നിവിൻ പോളി നേടുന്ന തുടർച്ചയായ ബിഗ് ഹിറ്റാണിത്. കഴിഞ്ഞ ക്രിസ്മസ് റിലീസായ ‘സർവ്വം മായ’യിലൂടെ ആദ്യ 100 കോടി ക്ലബ്ബിലെത്തിയ നിവിൻ, മാസങ്ങളുടെ ഇടവേളയിൽ ആദ്യ 300 കോടി ചിത്രവും സ്വന്തമാക്കി. കേരളത്തിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും ബെത്‍ലഹേം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.

നായികയായ മമിത ബൈജുവിനും ഇത് തിളക്കമാർന്ന നേട്ടമാണ്. വെറും രണ്ട് മാസത്തിനിടെ അഭിനയിച്ച മൂന്ന് ചിത്രങ്ങൾ വൻ കളക്ഷൻ നേടുമ്പോൾ, മമിത നായികയായ ആദ്യ 300 കോടി ചിത്രമായി ബെത്‍ലഹേം മാറിയിരിക്കുന്നു. ജനനായകൻ (300 കോടി), വിശ്വനാഥ് ആൻഡ് സൺസ് (200 കോടി) എന്നിവയാണ് മമിതയുടെ മറ്റ് ഹിറ്റുകൾ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.