PRAVASI

സസ്ക്കച്ചവനിലെ റെജൈനയിലെ "അക്ഷരം" മലയാളം സ്കൂൾ അന്താരാഷ്ട്ര ഭാഷ ദിനം ആചരിച്ചു

Blog Image

റെജൈന: സസ്ക്കച്ചവൻ അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ ലാംഗ്വേജസ് (SAIL) ഓട് ഒപ്പം ചേർന്നു കൊണ്ട് സസ്ക്കച്ചവനിലെ റെജൈന മലയാളി അസോസിയേഷന്റെ മേൽനോട്ടത്തിൽ ഉള്ള മലയാളം ഭാഷ പഠന സ്കൂൾ "അക്ഷരം" ഫെബ്രുവരി 1ന് അന്താരാഷ്ട്ര ഭാഷ ദിനമായി ആചരിച്ചു.


വിദ്യാർത്ഥികളുടെ പ്രസംഗം, കവിത പാരായണം, മലയാളം ഭാഷയെ പരിചയപ്പെടുത്തിയുള്ള പോസ്റ്റർ തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടൂ. ഒപ്പം അക്ഷരം മലയാളം വിദ്യാലയത്തിന്റെ മുൻ അദ്ധ്യാപകരെ ആദരിച്ചു.

വിദ്യാർത്ഥികളും രക്ഷകർത്താക്കളും പങ്കെടുത്ത ചടങ്ങിൽ മലയാളം മിഷൻ കാനഡ കോ-ഓർഡിനേറ്റർ ജോസഫ് ജോൺ കാൽഗറി, റെജൈന മലയാളി അസോസിയേഷൻ സെക്രട്ടറി അരുൺ എബ്രഹാം, ഡയറക്റ്റർമാരായ രാകേഷ് രാമസ്വാമി, ദേവിക കിരൺ എന്നിവർ സന്ദേശം നൽകി.അക്ഷരം മലയാളം സ്കൂൾ അധ്യാപികയായ ബീന എബ്രഹാം ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

റെജൈനയിൽ കുട്ടികളെ മലയാളം പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർ 306 715 3982 എന്ന നമ്പരിൽ രാകേഷ് രാമസ്വാമിയുമായി ബന്ധപ്പെടാവുന്നതാണ് .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.