PRAVASI

മിയാമിയില്‍ 'ഓണനിലാവ് 2025'ڊ എല്ലാവര്‍ക്കും സ്വാഗതം

Blog Image

മിയാമി മലയാളീസ് അസോസിയേഷന്‍ ഒരുക്കുന്ന ഓണനിലാവ് 2025 സെപ്റ്റംബര്‍ 20-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് Alper JCC Miami, 11155 SW 112th Ave, Building #3,Miami, FL 33176 എന്ന വേദിയില്‍ നടത്തപ്പെടുന്നു. 5 മുതല്‍ 5:30 വരെ ഫോട്ടോ സെഷന്‍, 5:30 മുതല്‍ 8:30 വരെ കലാപരിപാടികള്‍, തുടര്‍ന്ന് 8:30 മുതല്‍ 10:30 വരെ ഓണസദ്യയുമുണ്ടാകും. പ്രസിഡന്‍റ് ഷീല ജോണ്‍സണ്‍, വൈസ് പ്രസിഡന്‍റ് ജെയ്മോന്‍ വെളിയന്‍തറയില്‍, സെക്രട്ടറി സിന്ധു തെക്കനാട്ട്, ജോയിന്‍റ് സെക്രട്ടറി സണ്ണി ഓട്ടപ്പള്ളില്‍, ട്രഷറര്‍ ഡാലിയ ചെറിയാന്‍, ജോയിന്‍റ് ട്രഷറര്‍ സുഷമ പ്രസാദ് ഉള്‍പ്പെടെ മുഴുവന്‍ സംഘാടകരും എല്ലാവരെയും ഹൃദയപൂര്‍വ്വം 'ഓണ നിലാവിലേക്ക്' സ്വാഗതം ചെയ്യുന്നു.
ഇപ്രാവശ്യത്തെ ആഘോഷത്തിന്‍റെ പ്രത്യേകത കേരളത്തിന്‍റെ തെക്ക് നിന്ന് വടക്കുവരെയുള്ള ഓണാഘോഷങ്ങളുടെ വൈവിധ്യം പ്രകടിപ്പിക്കുന്നതിലാണ്. തിരുവാതിര, ഓണപ്പാട്ട്, ചെണ്ടമേളം, തെയ്യം തുടങ്ങിയ കേരളത്തിന്‍റെ നാടന്‍ കലാരൂപങ്ങള്‍ പ്രേക്ഷകരുടെ മുമ്പില്‍ അവതരിപ്പിക്കുന്നതായിരിക്കും. ഓരോ ജില്ലയും ഓണത്തിന് നല്‍കുന്ന തനതായ നിറവും ഭംഗിയും അമേരിക്കന്‍ മലയാളികള്‍ക്ക് നേരിട്ട് അനുഭവിക്കാനാകും. സക്രിയാസ് പത്രോസ്, സിംല കൂവപ്ലാക്കല്‍, സിന്ധു തെക്കനാട്ട് എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ആണ്. 
ഓണം ഒരു ഉത്സവം മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യത്തിന്‍റെ പ്രതീകം കൂടിയാണ്. ഓര്‍മ്മകളെ പുതുക്കുന്ന നാടന്‍ സംഗീതവും, ഹൃദയം കീഴടക്കുന്ന കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും ചേര്‍ന്നൊരു ഓര്‍മ്മയായി ഓണനിലാവ് 2025 മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
കമ്മറ്റി മെമ്പേഴ്സ് ആയ ജയ്സണ്‍ തേക്കുംകാട്ടില്‍, ജറോം തോമസ്, മോള്‍ മാത്യു, ഗുഡ്വിന്‍  പുറത്തൂര്‍, സക്രിയാസ് പത്രോസ്, കുഞ്ഞുമോന്‍ കൂവപ്ലാക്കല്‍, പൊന്നച്ചന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ എല്ലാവരേയും കുടുംബസമേതം ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. 


 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.