നമ്മുടെ മുഖ്യന് പ്ലെയിൻ അറെഞ്ച് ചെയ്ത് കൊടുത്ത കേളചന്ദ്ര ജോർജിനെ പുതു തലമുറയ്ക്ക് അത്ര പരിചയമില്ലെന്ന് തോന്നുന്നു.
കോട്ടയം ചിങ്ങവനത്തെ ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പായ കേളച്ചന്ദ്ര ഫാമിലിയെ കോട്ടയംകാർക്ക് അറിയാം.
കോട്ടയത്ത് നിന്ന് കൂർഗിലേക്കും അവിടുന്ന് ബാംഗ്ലൂരിലേയ്ക്കും പറിച്ച് നടപ്പെട്ട കെ ജെ ജോർജ് എന്ന പൊളിറ്റീഷ്യൻ കേരള രാഷ്ട്രീയം ഫോളോ ചെയ്യുന്നവർക്ക് 80 കൾ തൊട്ട് സുപരിചിതനാണ്.
80 കൾ അവസാനം തന്നെ കർണാടകയിൽ വീരേന്ദ്ര പാട്ടീൽ മന്ത്രിസഭയിലും ബെംഗാരപ്പ മിനിസ്ട്രിയിലും മന്ത്രിയായ കെ ജെ ജോർജിനെ മനോരമ വഴി മലയാളികൾക്ക് സുപരിചിതനാണ്.
അഞ്ച് തവണ മന്ത്രിയായ ഇദ്ദേഹം ഇടക്കാലത്ത് ആഭ്യന്തരമന്ത്രിയുമായിട്ടുണ്ട്.
കർണാടക രാഷ്ട്രീയക്കാർ രാഷ്ട്രീയത്തിനൊപ്പം ബിസിനസ്സും വളർത്തുന്നവരാണ്. പ്രത്യേകിച്ച് ബിസിനസ് ഫാമിലിയിൽ നിന്ന് വരുന്ന ജോർജ് തന്റെ രാഷ്ട്രീയ സ്വാധീനം കൊണ്ട് ബിസിനസ് വിപുലപ്പെടുത്തി.
മെഡിക്കൽ കോളേജ് തൊട്ട് മൈനിങ്, കാപ്പി പ്ലാന്റേഷൻ, പൈപ്പ് ഇൻഡസ്ട്രി തൊട്ട് ഏവിയേഷൻ രംഗത്ത് വരെ ഇവരുണ്ട്.
ഗുണ്ടു റാവുവിന്റെ കാലം തൊട്ട് തന്നെ കേരളാ പൊളിറ്റീഷ്യൻസിന്റെ ഒരു ഫണ്ടിംഗ് സോഴ്സ് കർണാടക പൊളിറ്റീഷ്യൻസ് ആയിരുന്നു.ആ പാരമ്പര്യം സതീശൻ ഫോളോ ചെയ്തു എന്ന് മാത്രമേയുള്ളൂ. ഒരു കോൺഗ്രസ് കാരന് മറ്റൊരു കോൺഗ്രസ്കാരൻ ചെയ്ത ഒരു കൈതാങ്ങ് എന്ന് കൂട്ടിയാൽ മതി ഇതൊക്കെ.

റെജി തോമസ്
കടപ്പാട് :റെജി തോമസ് എഫ് ബി പോസ്റ്റ്

