മനതാരിലാഴത്തിൽ മുറിവേറ്റുവെന്നാലും
മായുമോ മനസ്സിൽ ഞാൻ കോറിയനിൻരൂപം
മറന്നേക്കുവെന്നുനീ ചൊല്ലിയനേരം
മറനീക്കി വന്നു മിഴിവാർന്നു നിന്നു.
അകലത്തിരുന്നുനീയോതിയ വാക്കുകൾ
അരികത്തിരുന്നപോൽ കേട്ടുഞാൻ നിൽക്കവേ
അകതാരിൽകണ്ടുഞാനായിരം കിനാക്കൾ
അരുതാത്തതൊന്നുംഞാൻകണ്ടതുമില്ല.
ഇന്നുനീയെന്നെ നിൻമനസ്സിന്നകത്തെ
ഇരുണ്ട കാരാഗൃഹത്തിനുള്ളിലടച്ചിട്ട്
ഇന്നലെകളിലെ സുന്ദരസ്വപ്നവും പകുത്തിട്ട്
ഇരവുകളെ നീ കൂട്ടിനും തന്നു.
ഓർത്തോർത്തു നിൽക്കവേ എൻനെഞ്ചിനുള്ളിൽ
ഒരായിരം കടൽ ഒന്നിച്ചിരമ്പി
ഒരു തേങ്ങലായി ചിന്നിച്ചിതറി
ഒന്നിച്ചലിഞ്ഞതില്ലാതെയായി.

രജനി അനൂപ് ,അദ്വൈതം

