PRAVASI

ഡാളസ് കേരള അസോസിയേഷൻ മാതൃ-നഴ്സസ് ദിനാഘോഷം മെയ് 9 ന്

Blog Image

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി മാതൃദിനവും നഴ്സസ് ദിനവും ആഘോഷിക്കുന്നു. മെയ് 9 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഗാർലൻഡിലെ കെ.എ.ഡി ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങുകൾ നടക്കുന്നത്.

ഡോ. ജോജി വർഗീസ്: "സ്ത്രീകളിലെ ഹൃദ്രോഗം: മിഥ്യയും യാഥാർത്ഥ്യവും" എന്ന വിഷയത്തിൽ സംസാരിക്കും.
ഉമാ വേണുഗോപാൽ (പ്രസിഡന്റ്,  "Beyond Duty, Beyond Love" എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.

നമ്മുടെ കുടുംബങ്ങളെ പരിപാലിക്കുകയും സമൂഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന അമ്മമാരുടെയും നഴ്സുമാരുടെയും സ്നേഹത്തെയും അർപ്പണബോധത്തെയും ആദരിക്കാനാണ് ഈ പ്രത്യേക പ്രഭാത സംഗമം ഒരുക്കിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് കേരള അസോസിയേഷൻ ഓഫ് ഡാളസ് ഭാരവാഹികളായ ഷിജു എബ്രഹാം (214-929-3570), മാത്യു നൈനാൻ (214-478-6543), മൻജിത് കൈനിക്കര (972-679-8555) അല്ലെങ്കിൽ തോമസ് ഈശോ (214-435-1340) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്..


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.