PRAVASI

പി.എസ്.സി അംഗങ്ങളുടെ നിയമനത്തിന് ബിരുദം നിർബന്ധമാക്കാൻ ശുപാർശ; പരീക്ഷാ ബോർഡ് രൂപീകരിക്കാനും നിർദ്ദേശം

Blog Image

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനത്തിനുള്ള ചട്ടങ്ങളിൽ നിർണ്ണായക ഭേദഗതികൾ വരുത്താൻ സർക്കാരിന് പൊതുഭരണ സെക്രട്ടറിയുടെ ശുപാർശ. നിലവിൽ പി.എസ്.സി അംഗങ്ങൾക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യതകളൊന്നും നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, ബിരുദം അടിസ്ഥാന യോഗ്യതയാക്കണമെന്നാണ് പ്രധാന നിർദ്ദേശം. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പൊതുഭരണ സെക്രട്ടറി ഇത് സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.

പി.എസ്.സി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക ഇന്റർവ്യൂ ബോർഡ് രൂപീകരിക്കണമെന്നും അപേക്ഷകരുടെ യോഗ്യതയും പ്രവൃത്തിപരിചയവും കൃത്യമായി പരിശോധിക്കണമെന്നും ശുപാർശയിൽ വ്യക്തമാക്കുന്നു. കൂടാതെ, പി.എസ്.സിയിലെ നിലവിലെ അംഗസംഖ്യ പരിമിതപ്പെടുത്താനും പൊതുപ്രവർത്തകരെ അംഗങ്ങളാക്കുന്നതിൽ കൃത്യവും വ്യക്തവുമായ മാനദണ്ഡങ്ങൾ കൊണ്ടുവരാനും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
അതേസമയം, നിലവിലെ പി.എസ്.സി ചെയർമാൻ എം. ആർ. ബൈജു ഉൾപ്പെടെയുള്ള 16 അംഗങ്ങളെയും സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് നിർണ്ണായക ശുപാർശ നൽകി. ഗവർണർ സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് നടപ്പാക്കിയ ഈ നീക്കം സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യത്തേതാണ്. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയിൽ ഉയർന്ന പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ ഈ അടിയന്തര ഇടപെടൽ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.