PRAVASI

സോഷ്യൽ മീഡിയയിൽ നിന്ന് പിൻവാങ്ങി ദിയ

Blog Image

വിദ്വേഷ വീഡിയോയെ പിന്തുണച്ചെന്ന വിവാദങ്ങൾക്കും കടുത്ത സൈബർ ആക്രമണങ്ങൾക്കും പിന്നാലെ ഇൻസ്റ്റാഗ്രാമിൽ നിന്ന് താൽക്കാലിക ഇടവേള പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. ചുറ്റും പരക്കുന്ന നെഗറ്റിവിറ്റിയിൽ നിന്നും മാനസികമായി മുക്തയാകുന്നതിനാണ് ഈ വിട്ടുനിൽക്കൽ എന്ന് ദിയ വ്യക്തമാക്കി. തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ചിത്രം കറുപ്പാക്കി മാറ്റുകയും ചെയ്തു.

നിങ്ങൾ എത്ര സത്യസന്ധതയുള്ളവരാണെങ്കിലും സമൂഹമാധ്യമങ്ങളിലുള്ള ചില ആളുകൾക്ക് നിങ്ങളെ പിച്ചിച്ചീന്താൻ കഴിയുമെന്ന് ദിയ കൃഷ്ണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ കുറിച്ചു. അവർക്ക് നിങ്ങളെ ഇഷ്ടമല്ലെങ്കിൽ ഛിന്നഭിന്നമാക്കാനും ബന്ധങ്ങൾ പോലും ഇല്ലാതാക്കാനും സാധിക്കും. ഈ ഘട്ടത്തിൽ ഉയരുന്ന നെഗറ്റിവിറ്റിയിൽ നിന്ന് മുക്തയാകാൻ ഇടവേള ആവശ്യമാണെന്ന് വ്യക്തമാക്കിയ ദിയ, ഇതുവരെ കൂടെ നിന്നവരോട് നന്ദി പറഞ്ഞ് ‘ഗുഡ് ബൈ’ കുറിച്ചാണ് സന്ദേശം അവസാനിപ്പിച്ചത്.

വർക്കലയിലെ കഫേയിൽ പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയുടെ ചിത്രം വെച്ചതുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ പങ്കുവെച്ച വീഡിയോയിൽ ‘സാഡ് റിയാലിറ്റി’ (Sad Reality) എന്ന് ദിയ കമന്റ് ചെയ്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വീഡിയോ പൂർണ്ണമായി കാണാതെ ആദ്യ പകുതി മാത്രം കണ്ട് കമന്റിട്ടതിൽ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് ദിയ മാപ്പ് പറഞ്ഞിരുന്നുവെങ്കിലും സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം തുടരുകയായിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.