PRAVASI

നടി അംബികയ്ക്കെതിരെ ഗുരുതര പരാതിയുമായി സഹോദരി രാധ; ചെക്കുകൾ തട്ടിയെടുത്ത് 46 കോടി രൂപ തട്ടിയെടുത്തതായി ആരോപണം

Blog Image

ചെന്നൈ: പ്രമുഖ നടിയും സഹോദരിയുമായ അംബികയ്ക്കെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി നടി രാധ രംഗത്ത്. തന്റെ അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് അംബികയും സഹോദരൻ അർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തെന്നാണ് രാധയുടെ പരാതി. ചെന്നൈ പൊലീസ് കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തിയാണ് അവർ ഔദ്യോഗികമായി പരാതി നൽകിയത്.

അടുത്തിടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ തുകയുടെ തിരിമറി ശ്രദ്ധയിൽപ്പെട്ടതെന്ന് രാധ വ്യക്തമാക്കി. തന്റെ പഴയ അഞ്ച് ചെക്കുകൾ പണം മാറാനായി ബാങ്കിൽ സമർപ്പിച്ചിട്ടുണ്ടെന്ന് സെപ്റ്റംബർ 17ന് ബാങ്കിൽ നിന്നും അറിയിപ്പ് ലഭിച്ചപ്പോൾ താൻ ഞെട്ടിപ്പോയതായും അവർ പറഞ്ഞു. വിവരമറിഞ്ഞയുടൻ തന്നെ ആ ചെക്കുകളുടെ പണമിടപാടുകൾ തടയാൻ ബാങ്കിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അംബികയ്ക്ക് താൻ ഒരിക്കലും ഈ ചെക്കുകൾ കൈമാറിയിട്ടില്ലെന്നും, അത്തരമൊരു ഭീർന്ന തുക നൽകേണ്ട യാതൊരുവിധ സാമ്പത്തിക ഇടപാടുകളും അവർ തമ്മിൽ നിലവിലില്ലെന്നും രാധ കൂട്ടിച്ചേർത്തു.

തന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ചെക്കുകൾ, താൻ സ്ഥലത്തില്ലാത്ത സമയത്ത് അറിവോ സമ്മതമോ കൂടാതെയാണ് എടുത്തതെന്ന് രാധ ആരോപിക്കുന്നു. ചെക്കുകളിലെ വിവരങ്ങൾ പൂരിപ്പിച്ചത് സഹോദരൻ അർജുനാണെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സ്റ്റുഡിയോ ഉൾപ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടും, കുടുംബപരമായ സ്വർണ്ണ-വജ്ര ആഭരണശേഖരവുമായി ബന്ധപ്പെട്ടും ഇവർക്കിടയിൽ മുൻപും തർക്കങ്ങൾ നിലനിന്നിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.!
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.