ഒന്നിലേറെ കുബുദ്ധികൾ സംഘടിച്ച് ഒത്ത് പറഞ്ഞ് ഒന്നിനെ മറ്റൊന്നായി സമർത്ഥിക്കുന്നതിനെ തികച്ചും നാടൻ ഭാക്ഷയിൽ പറഞ്ഞാൽ "ആടിനെ പട്ടിയാക്കുക" എന്ന് പറയാം. കുബുദ്ധികളുടെ ഒത്തുകളിയിൽ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്നുള്ളത് ആർക്കാണ് അറിയുവാൻ കഴിയാത്തത്? പ്രത്യേകിച്ച് സാധാരണക്കാരെ തെറ്റുധരിപ്പിക്കുവാൻ വളരെ പെട്ടന്ന് കഴിഞ്ഞെന്നുംവരാം. ഇതിനോടകം എത്ര ആടുകൾ പട്ടിയും എത്രയോ പട്ടികൾ ആടുകളുമായി! പല സിംഹാസ്സനങ്ങളും ശുനകൻ കരസ്ഥമാക്കിയത് നാം മനസ്സിലാക്കിയത് വളരെ വൈകിയല്ലേ? അതുകൊണ്ടല്ലേ സ്വസ്ഥത നഷ്ട്ടപ്പെടുത്തുന്ന "കുര" എങ്ങും മുഴങ്ങുന്നത്? ആടുകൾ പുറത്തും ശുനകന്മാർ അകത്തും, ഭയങ്കരം!
കുര എന്ന വാക്കിന് ഉച്ചത്തിലുള്ള നിരർത്ഥകമായ മുഷിപ്പൻ സംസ്സാരം എന്നും അർത്ഥമുണ്ട്. "മോട്ടിവേഷൻ" ക്‌ളാസ്സുകൾ പണ്ടെങ്ങും ഇല്ലാത്തതു പോലെ ഇന്ന് വർദ്ധിച്ച് വരുന്നതിനുള്ള കാരണം ഇനിയും അന്വേഷിച്ചു സമയം കളയേണമോ? പ്രധാന കാരണം എങ്ങും കുരയാണധികവും. ഒരി ക്കൽ ആരാധനാസ്ഥലങ്ങൾ ആശ്വാസത്തിന്റെയും ആത്മീകവർദ്ധനവിന്റെയും ഉറവിടമായിരുന്നു. അവിടെനിന്നും ഉച്ചത്തിൽ കേട്ടിരുന്നത് ദൈവത്തെ സ്തുതിക്കുന്ന കീർത്തനങ്ങളുടേയും ദൈവത്തോട് സംസ്സാരിക്കുന്ന പ്രാർത്ഥനകളുടേയുംടെയും ശബ്ദമായിരുന്നു. ഇന്നാകട്ടെ സ്വസ്ഥത നഷ്ടപ്പെടു ത്തുന്ന പോർവിളികൾ, കൈകൊട്ടി പാടിയിരുന്നത് മറന്ന് ഇന്ന് കൈയേറ്റങ്ങളായി. ഏതു നാവുകൾ കൊണ്ട് സ്തുതികീർത്തനങ്ങൾ പാടിയോ അതേ നാവുകൾ കൊണ്ട് അസഭ്യം പുലമ്പുന്നു. കാരണം കുറെയേറെ ശുനകന്മാർ ആരുടെയൊക്കെ സപ്പോർട്ടും വോട്ടുകളും നേടി ആടുകളായി അമരത്ത് വലിഞ്ഞ് കയറി.
നിയമനിർമ്മാണസഭകൾ ഒരിക്കൽ ജനത്തിന് അഭിമാനമായിരുന്നു. കാരണം അതിൽ സമൂഹത്തിലെ മാന്യന്മാർ, പക്വമതികൾ, ദുര്നടപ്പുകളുടേ യൊ അഴിമതികളുടേയോ കറപുരളാത്ത ശ്രേഷ്ടന്മാരായിരുന്നു? ഇന്ന് അങ്ങനെ എത്രെപേരുണ്ട്? ഗൗരവമായി ഒന്ന് ചിന്തിക്കുമോ, എങ്ങനെ അർ ഹതയില്ലാത്തവർ അഗ്രാസനാധിപന്മാരായി വന്നു? അവിടെയാണ് അജ ശുനക ന്യായം ഒളിച്ചിരുന്ന് കളിച്ചത്. ആകയാൽ എന്തുമാത്രം പൊതുമുത ൽ അപഹരിക്കപ്പെട്ടു, നശിപ്പിക്കപ്പെട്ട പൊതുമുതൽ എത്രമാത്രം? എത്രയോ ആട്ടിൻകുട്ടികൾ മാനഭംഗപ്പെട്ടു! എന്നിട്ടും ഇന്നും അനേകം കുബുദ്ധി കൾ ഒത്തുകൂടി അജ ശുനക ന്യായത്തിന് വെള്ളം കോരുമ്പോൾ അവർ അറിയുന്നുണ്ടോ വളർന്നു വരുന്ന തലമുറകളുടെ ഭാവിക്കു ദോഷമാണ് ചെയ്യുന്നതെന്ന്?
തത്‌കാല കാര്യസാധ്യതകൾക്കായി നിരപരാധികളുടെ നേരെ അജ ശുനക ന്യായം ഉപയോഗിച്ച് അവരെ വേദനിപ്പിക്കരുത്. അങ്ങനെയാൽ അവരു ടെ നയനങ്ങളിൽ നിന്നും പുറപ്പെടുന്ന ബാഷ്പങ്ങൾ ഒരിക്കലും നമുക്കനുഗ്രഹങ്ങൾ ആവുകയില്ല. ദുഷ്ടനേയും അഴിമതികരനേയും അനുകൂലിച്ച് വാരിക്കൂട്ടുന്ന സമ്പാദ്യം യേശുവിനെ ഒറ്റികൊടുത്ത് യൂദാ വാങ്ങിയ കാശുപോലെ അനുഭവിക്കുവാൻ ഒക്കുകയില്ലന്നേ. ബൈബിൾ പറയുന്നത് എത്ര സത്യം! "ദുഷ്ടനെ നീതികരിക്കുന്നതും നീതിമാനെ കുറ്റം വിധിക്കുന്നതും രണ്ടും ദൈവം വെറുക്കുന്നൂ". അങ്ങനെയുള്ളവർക്ക് ശിക്ഷവരാതിരിക്കു കയില്ല. ആകയാൽ ആടിനെ ആടായിട്ടും നായെ നയായിട്ടും കാണുവാനുള്ള ഒരു നല്ല മനസ്സ് നമുക്കുണ്ടാകട്ടേ. എന്നാൽ നാം നല്ലൊരു മനസാക്ഷി യുടെ ഉടമസ്ഥനും തന്നെ.
%20(1).jpeg)
പാസ്റ്റർ ജോൺസൺ സഖറിയ

