PRAVASI

സ്വാതന്ത്ര്യത്തിന്റെ സ്വാദ്! സ്വാർത്ഥതയുടെ ചങ്ങല!

Blog Image

ഒരിക്കൽ ഒരു പട്ടണത്തിൻെ്് പാതയോരത്ത് കെട്ടിയിട്ട കഴുകനുമായി അഭ്യാസ പ്രകടനങ്ങൾ നടത്തിയ യുവാവിൻെ്് അടുക്കലേക്ക് ഒരു മനുഷ്യൻ നടന്നു ചെന്ന് പറഞ്ഞു ആ കഴുകനെ കെട്ടഴിച്ച് വിടൂ എത്ര രൂപ വേണമെങ്കിലും തരാം.  യുവാവ് പിന്നൊന്നും അധികം ആലോചിച്ചില്ല വലിയ ഒരു തുക സമ്മാനമായി മേടിച്ചു കൊണ്ട് ആ കഴുകൻെ്് കാലിൻെ്് കെട്ടഴിച്ചു.  ചുറ്റും കൂടി നിന്നവർ ചിന്തിച്ചു നിമിഷങ്ങൾക്കകം കഴുകൻ ചിറകടിച്ചുകൊണ്ട് അനന്ത ആകാശ നീലിമയിലേക്ക് പറന്നുയരും എന്ന്.  എന്നാൽ സംഭവിച്ചത് മറിച്ചാണ് എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് കഴുകൻ വീണ്ടും അവിടെത്തന്നെ പതുങ്ങിയിരുന്ന് വട്ടം നടക്കുകയാണ്.  കെട്ടുകൾ അഴിഞ്ഞിട്ടും പറന്നുയരുവാനുള്ള അവസരങ്ങൾ മുമ്പിൽ കണ്ടിട്ടും അത് തിരിച്ചറിയാതെ പഴയ പണി തന്നെ വീണ്ടും തുടരുകയാണ്.  
ഒന്ന് ചിന്തിക്കൂ!  ഇങ്ങനെയല്ലേ ഇന്ന് മനുഷ്യകുലം അവസരങ്ങളും വാതിലുകളും മുമ്പിൽ തുറന്ന് കിടന്നിട്ടും പറന്നുയരുവാൻ കഴിയാതെ പലരും ഇപ്പോഴും പരതി നടക്കുകയാണ്.  അതെ അവരുടെ കാലുകളിൽ ചങ്ങല ഇല്ലെങ്കിലും സ്വാതന്ത്ര്യത്തിൻെ്് സ്വാദ് ആസ്വദിക്കുവാൻ കഴിയാതെ  മാനസികമായും ആത്മികമായും സാമൂഹികമായും അവർ കുടുങ്ങി കിടക്കുന്നു.   

നമ്മുടെ മഹൽ രാജ്യം 250ാം സ്വാതന്ത്ര്യ ദിനം അതി പ്രൗഢ ഗംഭീരമായി ആഘോഷിക്കുകയാണ്.  1776 ജൂലൈ 4 ന് ബ്രിട്ടീഷ് മേധാവിത്വത്തിൽ നിന്നും അമ്മേരിയ്ക്ക ഒരു സ്വതന്ത്ര രാജ്യമെന്ന് നമ്മുടെ ഫൗണ്ടിംഗ് ഫാദേഴ്സ് ഉറക്ക പ്രഖ്യാപിച്ചു.  അന്നു തുടങ്ങി ലോകത്തിൻെ്് എല്ലാ മുക്കിലും മൂലയിലും നിന്ന് ജനകോടികൾ വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ പലരും ഇന്നും കാൽ ചവിട്ടുവാൻ കൊതിക്കുന്ന സ്വപ്നഭൂമിയായ അമ്മേരിയ്ക്കയിലേക്ക് ഒഴുകി എത്തുവാൻ തുടങ്ങി.  ഇവരിൽ നല്ലൊരു ഭാഗവും ഒരു നല്ല ഭാവിക്കു വേണ്ടിയും മത രാഷ്ട്രീയ ഗാർഹിക പീഡനത്തിൽ നിന്നും  കൊടും പട്ടിണിയിൽ നിന്നും രക്ഷ നേടുവാൻ മരണത്തെ പോലും വെല്ലുവിളിച്ചുകൊണ്ട് ഇറങ്ങിത്തിരിച്ചവരത്രേ.  ഒരു അമ്മ സ്കൂൾ വിട്ട് കൊച്ച് ബാഗും തൂക്കി ഓടി കിതച്ച് വരുന്ന കുഞ്ഞിനെ ഇരു കൈകളും നീട്ടി  ആശ്ലേഷിക്കുന്നതുപോലെ ഈ രാജ്യം ഇവരെ സ്വീകരിച്ചു.  ഉടു തുണിക്ക് മറു തുണിയില്ലാതെ ഇറങ്ങിയവരെ രാജ്യം ഉന്നതമായ നിലകളിൽ എത്തിച്ചു.  അങ്ങനെ നിരവധി ജീവിതങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും ഇവിടെ പൂവണിഞ്ഞു നിർവൃതി പ്രാപിച്ചു.  ഇറങ്ങിത്തിരിച്ച പിതാക്കന്മാർ രക്തവും വിയർപ്പുമൊഴുക്കി ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് വിശുദ്ധ ബൈബിൾ അടിസ്ഥാനമാക്കി രാജ്യത്തെ പണിതുയർത്തി.  അവരുടെ തലമുറകൾ  രാജ്യത്തിൻെ്് അഭിമാന പുത്രീ പുത്രന്മാരായി മാറ്റപ്പെട്ടു.  അങ്ങനെ ലോകത്ത് ഒരു ഒന്നാം കിട സ്വതന്ത്ര രാജ്യമായി മറ്റു രാജ്യങ്ങൾക്ക് അസൂയ തോന്നുമാറ് അമ്മേരിയ്ക്ക അഭിമാനപൂർവ്വം എവറസ്റ്റ് കണക്കേ തല ഉയർത്തി നിൽക്കുന്നു. 

ഈ ആധുനിക 21ാം നൂറ്റാണ്ടിലും ലോകത്ത് ഇന്നുള്ള പല മത തീവ്രവാദ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ ആരെങ്കിലും അവരുടെ ഭരണത്തിനെതിരെ പ്രതികരിച്ചാൽ ഒന്നുകിൽ കഠിന തടവ് ക്രൂരമായ പീഡനം അല്ലങ്കിൽ തല മുറിച്ച് മാറ്റുന്ന കാടൻ സംസ്കാരം ഇന്നും നിലനിൽക്കുന്നത് വളരെ ക്രൂരമായ ഒരു യാഥാർത്ഥ്യമാണ്.  പള്ളികൾ പൊളിക്കുന്നതും നിരപരാധികളെ കൊന്നൊടുക്കുന്നതും ഇവരുടെ ത്രിൽ അത്രേ.  ഇതൊക്കെ കണ്ടിട്ടും അറിഞ്ഞിട്ടും ഞാനൊന്നുമറിഞ്ഞില്ലേ കേട്ടില്ലേ എന്ന് നടിക്കുന്ന കോമരങ്ങൾ വെറും കുഴലൂത്തുകാരും പുറകിലത്തെ വാതിലിൽ കൂടി കിമ്പളം അടിച്ചു മാറ്റുന്ന സ്തുതിപാടകരുമത്രേ.  എന്നാൽ അമ്മേരിയ്ക്ക മനുഷ്യ ജീവന് വിലയും മൂല്യവും കൽപ്പിച്ചു.  വ്യക്തി മത ഭൗതിക സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സ്ത്രീ സ്വാതന്ത്ര്യവും വാരി കൊടുത്തുകൊണ്ട് രാജ്യം ജീവിതങ്ങളെ സ്വതന്ത്രമാക്കി.

ദുഃഖം എന്ന് പറയട്ടെ എല്ലാം ഉണ്ടെങ്കിലും ഒന്നിലും തൃപ്തിയില്ലാത്തവരുടെ എണ്ണം ഇന്ന് രാജ്യത്ത് വർദ്ധിച്ചു വരികയാണ്. രാജ്യത്തിൻെ്് സ്വാതന്ത്ര്യവും നൻമ്മയും അനുഗ്രഹങ്ങളും നുണഞ്ഞിട്ട് രാജ്യത്തെ അധിക്ഷേപിച്ച് അപമാനിക്കുന്നവർ പെരുകുന്നു.  രാജ്യത്തിൻെ്് അഭിമാനമായ പതാകയിൽ ഇവർക്ക് പ്രശംസയില്ല.  എന്നാൽ ഹമ്മാസ് പോലുള്ള ഭീകര സംഘടനകളുടെ കൊടി പാറിക്കുന്നതിൽ ലജ്ജയില്ലാതെ പോകുന്നു.  സോഷ്യലിസവും കമ്മ്യൂണിസവും ഇവരുടെ നാവിൻ തുമ്പിലെ തേൻ മൊഴികൾ ആയി മാറുന്നു.  അഭയം കൊടുത്ത രാജ്യത്തെ നിന്ദിക്കുന്ന ഇവർ മടങ്ങി പോകുവാനും വേറൊരു രാജ്യത്ത് പോയി പാർക്കുവാനും തയ്യാറല്ല. കാരണം ഇവരുടെ ഈ ചവിട്ടു നാടകം മറ്റൊരിടത്തും പ്രദർശിപ്പിക്കുവാൻ കഴിയില്ല.  ഇത് ഇവരുടെ കപടതയും മുഖംമൂടിയും അഴിച്ചു മാറ്റുന്നു.  ഇവർ പറയുന്ന സ്വാതന്ത്ര്യം എന്താണ്?  ദൈവം വേണ്ട, നിയമം വേണ്ട, പോലീസ് വേണ്ട, കുടുംബം വേണ്ട, അതിർത്തി വേണ്ട, ജെൻഡർ വേണ്ട.   കൊടും ചൂടിൽ മരുഭൂമിയിൽ തളർന്ന് വലഞ്ഞ ഒട്ടകത്തിന് തലയൊളിക്കുവാൻ അല്പം ഇടം കൊടുത്തപ്പോൾ വീട് പൊളിച്ചത് പോലെ ഇവർ അഭയം കൊടുത്ത രാജ്യത്തെ പൊളിക്കുകയാണ്.  ആശ്ലേഷിച്ച  കൈകളിൽ ഇവർ കടിക്കുന്നു കാൽ ചവിട്ടുവാൻ ഇടമൊരുക്കിയവരെ ചവിട്ടി താഴ്ത്തുന്നു.  ഇവരെ സൂക്ഷിക്കുക!  ഇന്ന് സൂക്ഷിച്ചാൽ നാളെ ദുഃഖിക്കേണ്ട!

നീണ്ട നാനൂറിൽപരം വർഷങ്ങൾ ഫറവോന്യ അടിമത്വത്തിൽ കിടന്ന് അയ്യം വിളിച്ച ജനലക്ഷങ്ങളെ യഹോവയായ ദൈവം ഒരു രാത്രിയിൽ സ്വതന്ത്രരാക്കിയെങ്കിലും വാഗ്ദത്ത ദേശത്ത് അവർക്ക് കാല് ചവിട്ടുവാൻ കഴിഞ്ഞില്ല.  കാരണം അവരുടെ മനസ്സും ഹൃദയവും സ്വതന്ത്രമായിരുന്നില്ല.  അവർ ദൈവത്തെ പരീക്ഷിച്ചു പരാജയപ്പെട്ടു.  

മനുഷ്യ വർഗ്ഗം ഇന്ന് യഥാർത്ഥത്തിൽ സ്വതന്ത്രരാണോ?  ബഹുഭൂരിപക്ഷവും സ്വാർത്ഥതയുടെയും വിദ്വേഷത്തിൻെ്് യും പകയുടെയും പരാജയങ്ങളുടെയും ചങ്ങലകളിൽ കുടുങ്ങി കിടക്കുകയാണ്.  രണ്ടായിരത്തിൽ പരം വർഷങ്ങൾക്കു മുമ്പ് പിശാചിൻെ്്  അടിമത്വത്തിലും മരണഭീതിയിലും കഴിഞ്ഞിരുന്ന മനുഷ്യവർഗ്ഗത്തെ യേശു കാൽവരിയിലെ മരണത്താലും ഉയർപ്പിനാലും എന്നന്നേക്കുമായി ഒരിക്കലായിട്ട് സ്വതന്ത്രരാക്കി.  ഇനിയും അടിമ നുകത്തിൽ കുടുങ്ങി പോകരുത്  (ഗലാ 4.1  ) 
നമ്മൾ പ്രാപിച്ച സ്വാതന്ത്ര്യത്തിൻെ്് സ്വാദ് നഷ്ടപ്പെടാതിരിക്കട്ടെ.  ദൈവം വീണ്ടും അമ്മേരിയ്ക്കയെ അനുഗ്രഹിക്കട്ടെ.  രാജ്യസ്നേഹികളെ നിങ്ങൾക്ക് അഭിനന്ദനങ്ങൾ.  

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.