PRAVASI

സീറോ മലബാര്‍ ഫാമിലി കോണ്‍ഫ്രന്‍സില്‍ അല്‍മായ സെമിനാറും ചര്‍ച്ചകളും സെപ്തംബര്‍ 28 ശനിയാഴ്ച

Blog Image
സീറോ മലബാര്‍ കാത്തലിക് കോണ്‍ഫ്രസിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അല്‍മായ പ്രേഷിതത്വത്തിന്‍റെ വിവിധ വശങ്ങളെ സമഗ്രമായി വിശകലനം ചെയ്യു സെമിനാറുകളും പാനല്‍ ചര്‍ച്ചകളും സംഘടിപ്പിക്കുന്നു

ഫിലാഡല്‍ഫിയ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഫ്രസിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അല്‍മായ പ്രേഷിതത്വത്തിന്‍റെ വിവിധ വശങ്ങളെ സമഗ്രമായി വിശകലനം ചെയ്യു സെമിനാറുകളും പാനല്‍ ചര്‍ച്ചകളും സംഘടിപ്പിക്കുന്നു . സെപ്തംബര്‍ 27 വെള്ളിയാഴ്ച മുതല്‍ 29 ഞായറാഴ്ച വരെ ഫിലാഡല്‍ിയ സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയം ആതിഥേയത്വം വഹിക്കുന്ന  കോണ്‍ഫ്രന്‍സില്‍ അമേരിക്കയിലെ സീറോ മലബാര്‍ ഇടവകകളെ പ്രതിനിധികരിച്ച് വൈദിക ശ്രേഷ്ഠകരും വിശ്വാസികളും എത്തിചേരുന്നുണ്ട് . ജൂബിലി ആഘോഷങ്ങള്‍ക്ക് സെപ്തംബര്‍  27-ന്  ചിക്കാഗോ രുപത മെത്രാന്‍ അഭിവന്ദ്യ ജോയി ആലപ്പാട്ട് തിരിതെളിക്കും. 

ശനിയാഴ്ച രാവിലെ 9:00 മണിക്ക് ആരംഭിക്കുന്ന  വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം 11:00 മണിക്കാണ് സെമിനാര്‍ ആരംഭിക്കുന്നത്. ജോര്‍ജ്ജ് ഓലിക്കല്‍ ചെയര്‍ പേഴ്സണായ സെമിനാറിന് റവ: വികാരി ജനറാള്‍ ജോണ്‍ മേലേപ്പുറം, ജോയി കുറ്റിയാനി എിവര്‍ മോഡറേറ്ററായിരിക്കും. ഇടവക വികാരി റവ. ഡോ. ജോര്‍ജ്ജ് ദാനവേലിയുടെയും കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ ജോര്‍ജ്ജ് മാത്യൂവിന്‍റെയും നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.