ഡാളസ്: കരോട്ട് വടക്കേതിൽ (വെണ്മണി), മത്തായി വർഗീസിൻറെ ഭാര്യ അന്നമ്മ വർഗീസ് (81) ന്റെ സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച്ച മെയ് 4 ന് രാവിലെ 9:00 മുതൽ ഉച്ചക്ക് 12:00 വരെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് ഉണ്ടായിരിക്കും. പിന്നീട് സണ്ണിവെയ്ൽ ന്യൂ ഹോപ്പ് ഫ്യൂനെറൽ ഹോം & മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ് (വിലാസം: 500 US 80, SUNNYVALE, TX 75182).
തലേ ദിവസം വെള്ളിയാഴ്ച (മെയ് 3) വൈകിട്ട് 6:00 PM - 9:00 PM ന് ഡാളസിലെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് പ്രാർത്ഥനയും പൊതു ദർശനവും ഉണ്ടായിരിക്കുന്നതാണ്. (വിലാസം: 2545 JOHN WEST ROAD, DALLAS, TX 75228).
മക്കൾ: മിനി വർഗീസ് , മീനു വർഗീസ് (ടാബർണക്കൽ മോർട്ടഗേജ് കമ്പനി ഉടമസ്ഥനും ലോൺ ഒറിജിനേറ്ററും കൂടിയാണ്), സിനി സാമുവേൽ, സീന വർഗീസ്. മരുമക്കൾ: ജാക്കി വർഗീസ്, ബിജു സാമുവേൽ, കോവു വർഗീസ് (ഏവരും ഡാളസിൽ). സഹോദരങ്ങൾ: സി. എം. എബ്രഹാം ചെമ്പകശേരിൽ, വെണ്മണി (ഡാലസ്), പരേതരായ സി. എം. തോമസ്, സി. എം. ജോൺ, മറിയാമ്മ ജോർജ്, സി. മത്തായി,
പരേതക്ക് ന്യൂ റ്റെസ്റ്റാമെന്റ് സീനിയർ പാസ്റ്റർ കാർലാൻഡ് റൈറ്റ്, ബ്രദർ റോബിൻ, ഡാളസ് ഫൈത്ഹോം ദൈവ വേലക്കാർ മുതലായവരുടെ മുഖ്യ കാർമികത്വത്തിലും ബന്ധു മിത്രാദികളുടെയും, കൂട്ടുവിശ്വസികളുടെയും സാന്നിധ്യത്തിലും ആയിരിക്കും പ്രാർത്ഥന ശുശ്രൂകളും യാത്ര അയപ്പും നൽകുക.
ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ പ്രസിഡന്റ് പി. സി. മാത്യു, ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, വൈസ് പ്രസിഡന്റ് പ്രൊഫസർ ജോയ് പല്ലാട്ടുമഠം, ജി. ഐ. സി. ഡാളസ് ചാപ്റ്റർ കോഓർഡിനേറ്റർ വര്ഗീസ് കയ്യാലക്കകം എന്നിവർ അനുശോചനം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : മിനു വർഗീസ് 469 -366 -9830
അന്നമ്മ വർഗീസ്