കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ സ്മരണാർത്ഥമുള്ള ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്റെ പൊതുജന സേവനത്തിലെ മികവിനുള്ള ഈ വർഷത്തെ അവാർഡ് പ്രമുഖ ഡോക്ടറും കോട്ടയം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മുൻ മേധാവിയുമായ ഡോ. മാത്യു പാറയ്ക്കലിന്. സെപ്റ്റംബർ 28 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ആന്ധ്രാപ്രദേശ് ഗവർണർ ജസ്റ്റീസ് എസ്. അബ്‌ദുൾ നസീർ പുരസ്‌കാരം സമ്മാനിക്കും. ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനും ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലും വിശിഷ്ടാതിഥികളായിരിക്കും.കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അനുസ്‌മരണ പ്രഭാഷണം നടത്തും. ഫൗണ്ടേഷൻ ട്രസ്റ്റിയും മുൻ അംബാസിഡറുമായ ടി പി ശ്രീനിവാസനെ ചടങ്ങിൽ ആദരിക്കും . ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റി തോമസ് ചാഴികാടൻ എക്സ് എം പി ,മറ്റു ട്രസ്റ്റികളായ ഷെവലിയർ അഡ്വ ജോയ് ജോസഫ് കൊടിയൻതറ, അഡ്വ.മോൻസ് ജോസഫ് എം.എൽ.എ, പ്രൊഫ. മേരി രമണി തറയിൽ, ശ്രീ കെ.ജെ.ജോസഫ് കുന്നശ്ശേരി എന്നിവർ സമ്മേളനത്തിൽ സന്നിഹിതരാവും. ഡോ ജോസഫ് സണ്ണി, സിറിയക് ചാഴികാടൻ എന്നിവരാണ് സമ്മേളനത്തിന്റെ സംഘാടകർ.

ARCH BISHOP KURIAKOSE KUNNACHERRY

MINISTER GEORGE KURIAN

ജസ്റ്റീസ് എസ്. അബ്‌ദുൾ നസീർ

JUSTICE CYRIAC JOSEPH

Dr. MATHEW PARACKAL

ARCH BISHOP THOMAS THARAYIL

MONS JOSEPH MLA

THOMAS CHAZHIKADAN EXMP

T P SREENIVASAN

ADV JOY JOSEPH KODIANTHARA

PROF RAMANI THARAYIL

SAVIO KUNNACHERRY


