കണ്ണൂർ പയ്യന്നൂരിൽ ഫിസിയോ തെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആരോഗ്യ വെൽനസ് സെന്റർ ഉടമയും ഫിസിയോതെറാപ്പിസ്റ്റുമായ പ്രതി പിടിയിൽ. ശരത് നമ്പ്യാർ ആണ് സംഭവത്തിൽ പൊലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കടുത്ത മാനസിക വിഷമത്തിലായിരുന്ന യുവതി കൗൺസിലിങ്ങിനിടെയാണ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കണ്ണൂരിലെ മറ്റൊരു യുവതിയോട് മോശമായി പെരുമാറിയ കേസിലും ഇയാൾ നേരത്തെ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

