PRAVASI

അറ്റോർണി ജോസഫ് കുന്നേൽ ട്രൈസ്റ്റേറ്റ് കേരളദിനോത്സവവേദിയിൽ നിയമ സഹായ ക്ലാസ് അവതരിപ്പിക്കുന്നു

Blog Image
“വാഹന ഇൻഷുറൻസ് നിയമത്തിൻ്റെ നട്ടും ബോൾട്ടും, വാഹന അപകടദുരിത നിവാരണ നിയമങ്ങളും” എന്ന വിഷയത്തിൽ, പ്രമുഖ അറ്റോർണി ജോസഫ് കുന്നേൽ, ട്രൈസ്റ്റേറ്റ് കേരളദിനോത്സവവേദിയിൽ, നിയമ സഹായ ക്ലാസ് അവതരിപ്പിക്കുന്നു. ‘

ഫിലഡൽഫിയ: “വാഹന ഇൻഷുറൻസ് നിയമത്തിൻ്റെ നട്ടും ബോൾട്ടും, വാഹന അപകടദുരിത നിവാരണ നിയമങ്ങളും” എന്ന വിഷയത്തിൽ, പ്രമുഖ അറ്റോർണി ജോസഫ് കുന്നേൽ, ട്രൈസ്റ്റേറ്റ് കേരളദിനോത്സവവേദിയിൽ, നിയമ സഹായ ക്ലാസ് അവതരിപ്പിക്കുന്നു. ‘കോട് ലോ’ എന്ന പേരിലുള്ള ബൃഹത്തായ അറ്റോർണി സർവീസ് സ്ഥാപനത്തിൻ്റെ ചീഫും, പേഴ്സണൽ, ക്രിമിനൽ ഡിഫൻസ്, ഇമിഗ്രേഷൻ നിയമ മേഖലകളിൽ, വിദഗ്ദ്ധനുമാണ് ജോസഫ് കുന്നേൽ. പൊതു പ്രവർത്തന സംഘടനകൾകളുടെ കർമപരിപാടികൾക്ക്, കലവറയില്ലതെ സംഭാവനകൾ നൽകുന്നതിൽ,  ഏറ്റവും മുന്നിലാണ് ജോസഫ് കുന്നേൽ. ഓർമാ ഇൻ്റർനാഷ്ണൽ സ്പീച് കോമ്പറ്റീഷൻ്റെ ശില്പികളിൽ ജോസഫ് കുന്നേലിൻ്റെ പ്രഭാവം ശക്തമാണ്.

  "ട്രൈസ്റ്റേറ്റ് കേരളാ ഫോറം-കേരള ദിനോത്സവം”,  നവംബർ 9 ശനിയാഴ്ച്ച, ഫിലഡൽഫിയ യിൽ, വൈകുന്നേരം 4 മണിമുതൽ 8 മണിവരെ,   " കവിയൂർ പൊന്നമ്മ സ്മാരക ഹാൾ" എന്നു പേരിടുന്ന ഓഡിറ്റോറിയത്തിലും, " റ്റരത്തൻ റ്റാറ്റാ ലെക്ചർ ഹാൾ' എന്ന വേദിയിലുമാണ് നടക്കുക. നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ മലയാളീ സംഗമ വേദിയായ മയൂരാ റസ്ടോറൻ്റ് കേന്ദ്രീകരിച്ചാണ് പ്രോഗ്രാമുകൾ. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിലെ പങ്കാളിത്ത സംഘടനകളുടെ ഒരുമയിലാണ് ആഘോഷങ്ങൾ ഉള്ളത്. സമൂഹത്തിലും സംഘടനകളിലും ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച വ്യക്തികളെ സമ്മേളനത്തിൽ ആദരിക്കുന്നുണ്ട്. സാഹിത്യ മത്സര വിജയികൾക്ക് പ്രശസ്തി പത്രങ്ങളും നൽകും. " സാമൂഹ്യ സേവന രംഗത്ത് ബിസിനസ്സുകാരുടെ പങ്ക്" എന്ന വിഷയത്തിൽ പ്രൊഫസർ കോശി തലയ്ക്കലിൻ്റെ പ്രഭാഷണവുമുണ്ട്.

അഭിലാഷ് ജോൺ ( ചെയർമാൻ), ബിനു  മാത്യൂ ( സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ(ട്രഷറാർ), വിൻസൻ്റ് ഇമ്മാനുവേൽ (പ്രോഗ്രാം കോഡിനേറ്റർ), ജോർജ് നടവയൽ (കേരളാ ഡേ ചെയർമാൻ), ജോബീ ജോർജ് (ഓണം ചെയർ), ജോൺ പണിക്കർ (ജോയിൻ്റ് സെക്രട്ടറി), രാജൻ സാമുവേൽ (ജോയിൻ്റ് ട്രഷറാർ), സുധാ കർത്താ, ജോർജ് ഓലിക്കൽ, അലക്സ് തോമസ്, സാജൻ വർഗീസ്, സുരേഷ് നായർ (വൈസ് ചെയർ പേഴ്സൺസ്), സുമോദ് നെല്ലിക്കാല (പി ആർ ഓ),  അലസ്ക് ബാബു (യൂത്ത് കോഡിനേറ്റർ), റോണി വർഗീസ്, തോമസ് പോൾ, ജോർജ് കുട്ടി ലൂക്കോസ്, ജീമോൻ ജോർജ്, ആഷാ അഗസ്റ്റിൻ, സാറാ ഐപ്, ശോശാമ്മ ചെറിയാൻ, ബ്രിജിറ്റ് വിൻസൻ്റ്, സെലിൻ ഓലിക്കൽ, അരുൺ കോവാട്ട്,  സദാശിവൻ കുഞ്ഞി എന്നിവരുൾപ്പെടുന്ന സംഘാടക സമിതിയാണ് കേരളാ ഡേ ആഘോഷങ്ങൾക്കുള്ളത്.

വരും തലമുറകൾക്ക് കേരള സംസ്കൃതിയുടെ ഗുണാത്മക മുഖങ്ങൾ (positive aspects) പരിച യപ്പെടുത്തുന്നതിനാണ്,  കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളദിനോത്സവം ആഘോഷിയ്ക്കുന്നത്.

ജോസഫ് കുന്നേൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.