ചിക്കാഗോ: ബെൻസൻവില്ല് തീരുഹൃദയ ക്നാനായ കത്തോലിക്ക ഇടവകയിലെ ഗ്രാന്റ് പേരന്റ്സ് ഡേ വിവിധ പരുപാടികളോടെ ജൂലൈ 21 ഞായറാഴ്ച നടത്തപ്പെടും. പരി. അമ്മയുടെ മാതാപിതാക്കളും യേശുവിന്റെ ഗ്രാന്റ് പേരന്റ്സ് ആയ വിശുദ്ധ യോവാക്കിം അന്ന ദമ്പതികളുടെ തീരുനാൾ ദിവസമാണ് കത്തോലിക്ക സഭയിൽ ഗ്രാന്റ് പേരന്റ്സ് ദിനമായി ആഘോഷിക്കുന്നത്. അന്നേ ദിവസം രാവിലെ 9 ന് ആരാധനയും തുടർന്ന് വി. കുർബ്ബാനയും ആദരിക്കലും കലാപരുപാടികളും നടത്തപ്പെടും.


