PRAVASI

സിപിഐഎമ്മിന് അച്ചടക്കവും കരുത്തും നൽകിയത് പിണറായി വിജയൻ :തിരുവഞ്ചൂർ രാധാകൃഷ്ണൻ

Blog Image


തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ഇന്നത്തെ രീതിയിൽ ശക്തമാക്കിയതും അച്ചടക്കമുള്ള പാർട്ടിയാക്കി മാറ്റിയതും പിണറായി വിജയനാണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഒരു മാധ്യമത്തിൻ്റെ ഓൺലൈന് വേണ്ടി എം വിജിൻ എംഎൽഎയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു തിരുവഞ്ചൂരിൻ്റെ പ്രതികരണം.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്നതിനാൽ മറ്റു രാഷ്ട്രീയ കക്ഷികളിലെ നേതാക്കളുമായി നല്ലൊരു സൗഹൃദം സൂക്ഷിക്കാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അറിവിന്റെ നിറകുടമായിരുന്ന ഇ.എം.എസ് ഏതൊരു സങ്കീർണ്ണമായ കാര്യവും സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കുന്നതിൽ പ്രഗത്ഭനായിരുന്നു. എന്നാൽ ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കൃത്യമായ അച്ചടക്കത്തിലേക്ക് നയിച്ചതും പാർട്ടിക്ക് കൂടുതൽ കരുത്ത് പകർന്നുനൽകിയതും പിണറായി വിജയനാണെന്നാണ് തന്റെ ബലമായ വിശ്വാസമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ സാമാജികൻ എന്ന നിലയിൽ ഉമ്മൻ ചാണ്ടി നൽകിയ സംഭാവനകളെയും അദ്ദേഹം അനുസ്മരിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ട് അവയ്ക്ക് ഉടനടി പരിഹാരം കാണുന്നതിൽ അദ്ദേഹം എപ്പോഴും മുന്നിലായിരുന്നു. സഭയിലെ പെരുമാറ്റം ഓരോരുത്തരുടെയും പക്വതയ്ക്ക് അനുസരിച്ചായിരിക്കുമെന്നും, സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ വരുന്ന ട്രോളുകൾ ചിരിച്ചുതള്ളാറാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.