ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക ഫാമിലി ക്യാമ്പിങ്ങിന് നാളെ തുടക്കമാകും. ഫ്രീ മോഡിലുള്ള യോഗിബെയേഴ്സ് ജെല്ലി സ്റ്റോൺ പാർക്കിൽ വച്ച് മൂന്ന് ദിവസങ്ങളിലായാണ് ഫാമിലി ക്യാമ്പിങ്ങ് ക്രമീകരിച്ചിരിക്കുന്നത്
ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക ഫാമിലി ക്യാമ്പിങ്ങിന് നാളെ തുടക്കമാകും. ഫ്രീ മോഡിലുള്ള യോഗിബെയേഴ്സ് ജെല്ലി സ്റ്റോൺ പാർക്കിൽ വച്ച് മൂന്ന് ദിവസങ്ങളിലായാണ് ഫാമിലി ക്യാമ്പിങ്ങ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടകം രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞു. ക്യാമ്പിങ്ങ് കമ്മിറ്റി അംഗങ്ങളായ സജി ഇറപുറം,ജയ്മോൻ നന്തികാട്ട് , സണ്ണി ഇണ്ടിക്കുഴി,തമ്പിച്ചൻ ചെമ്മാച്ചേൽ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് ആരംഭിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 12:00 മണിക്ക് ഫാമിലി ക്യാമ്പിങ്ങ് സമാപിക്കും. ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയുടെ ഒരു വലിയ ഉത്സവമാക്കി ഈ ക്യാമ്പിങ്ങിനെ മാറ്റി
ബഹുമാനപ്പെട്ട അച്ഛന്മാരോടും കൈക്കാരൻമാരോടും കമ്മിറ്റി അംഗങ്ങളോടൊപ്പം
ഒരുമിച്ച് ഭക്ഷിച്ച്, ഒരുമിച്ച് ഉല്ലസിച്ച്, ഒരുമിച്ച് പ്രാർത്ഥിച്ച് ഈ ഫാമിലി ക്യാമ്പിങ്ങ് ഒരു വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ഇടവകജനം. ക്യാമ്പിങ്ങിൽ പങ്കെടുക്കുന്നവർ 12 മണിക്ക് ബെൻസൻവില്ലിൽ നിന്നും പുറപ്പെടും.
ലിൻസ് താന്നിച്ചുവട്ടിൽ PRO