PRAVASI

മുതിർന്നവർക്ക് നവ്യാനുഭവത്തിന്റെ ഒത്തുചേരൽ ഒരുക്കി ബെൻസൻവിൽ ഇടവക

Blog Image
ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിൽ മുതിർന്നവർക്കായുള്ള " ജോയ് മിനിസ്ട്രി" ഗ്രൂപ്പ് അംഗങ്ങളുടെ കൂട്ടായ്മ നടത്തപ്പെട്ടു

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിൽ മുതിർന്നവർക്കായുള്ള " ജോയ് മിനിസ്ട്രി" ഗ്രൂപ്പ് അംഗങ്ങളുടെ കൂട്ടായ്മ നടത്തപ്പെട്ടു. എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്ന ഈ കൂട്ടായ്മയിൽ ജോയ് മിനിസ്ട്രി ഗ്രൂപ്പ് അംഗങ്ങളായ മുതിർന്നവർക്കായി ഫാ. ബെൻസസ് 'മുതിർന്നവരുടെ ആത്മീയത' എന്ന വിഷയത്തെ അധികരിച്ച് മനോഹരമായി ക്ലാസ് നയിക്കുകയും മുതിർന്നവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.ജോയ് മിനിസ്ട്രി ഗ്രൂപ്പ് സെക്രട്ടറി അൽഫോൻസ അബ്രാഹം റിപ്പോർട്ട് അവതരിപ്പിച്ചു . തുടർന്ന്ഗ്രൂപ്പ് അംഗങ്ങൾക്കായുള്ള വിവിധ കർമ്മ പരിപാടികൾ ചർച്ച ചെയ്യുകയും ആവിഷ്കരിക്കുകയും ചെയ്തു . അതേതുടർന്ന് ജോയ് മിനിസ്ട്രി ഗ്രൂപ്പ് അംഗങ്ങൾക്ക് ഓണസദ്യയും നടത്തപ്പെട്ടു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.