ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിലെ യുവജനങ്ങൾ അവതരിപ്പിച്ച മാർഗ്ഗംകളി യൂക്കരിസ്റ്റിക് കോൺഫറൻസിനു മുന്നോടിയായി ഇൻഡ്യാനാപോളിസിൽ നടന്ന ഏഷ്യൻ ആൻഡ് പസഫിക് ഐലൻഡ് നാഷ്ണൽ എൻകൗണ്ടറിൽ തരംഗമായി മാറി.
ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിലെ യുവജനങ്ങൾ അവതരിപ്പിച്ച മാർഗ്ഗംകളി യൂക്കരിസ്റ്റിക് കോൺഫറൻസിനു മുന്നോടിയായി ഇൻഡ്യാനാപോളിസിൽ നടന്ന ഏഷ്യൻ ആൻഡ് പസഫിക് ഐലൻഡ് നാഷ്ണൽ എൻകൗണ്ടറിൽ തരംഗമായി മാറി.
ഇൻഡ്യാനാപോളിസിൽ നടക്കുന്ന പത്താമത് യൂക്കരിസ്റ്റിക് കോൺഫ്രൻസിന് മുന്നോടിയായി നടന്ന ചടങ്ങിലാണ് ഈ അസുലഭ ഭാഗ്യം ബെൻസൻവിൽ ക്നാനായ ഇടവകയിലെ യുവജനങ്ങൾക്ക് ലഭിച്ചത്.ആയിരങ്ങൾ പങ്കെടുത്ത സദസ്സിനുമുന്നിൽ ക്നാനായ തനിമ വിളിച്ചോതാൻ കഴിഞ്ഞതിൻറെ സന്തോഷത്തിലാണ് യുവജനങ്ങൾ. അലീന ആറുപറയിൽ, നയന ചകിരിയാംതടത്തിൽ, ഹാന ചേലയ്ക്കൽ, സന കളരിക്കപറമ്പിൽ, സാറാ കളരിക്കപറമ്പിൽ, സാറാ മുളയാനിക്കുന്നേൽ, അഞ്ജലി മുത്തോലം, ക്രിസ്റ്റീന മുത്തോലം, ആൻഡ്രിയ നന്തികാട്ട്, അർച്ചന നന്തികാട്ട്, ബ്ലെസ്സി പണയപ്പറമ്പിൽ, അലക്സിസ് പുത്തൻപുരയിൽ എന്നിവരാണ് മാർഗംകളി അവതരിപ്പിച്ചത് .