PRAVASI

മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ആശംസകൾ; ഇനി ഏഴാം വർഷത്തിലേക്ക്.

Blog Image

മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനായി ആറു വർഷം പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ് അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. കഴിഞ്ഞ ആറു വർഷക്കാലമായി സഭയെ ആത്മീയമായും സാംസ്കാരികമായും വളർച്ചയിലേക്ക് നയിക്കുന്നതിൽ തിരുമേനി നിർണായകമായ പങ്കുവഹിച്ചു. സഭയ്ക്കും സമൂഹത്തിനും ആത്മീയ നേതൃത്വവും മാർഗദർശനവും നൽകുന്നതിനൊപ്പം സാമൂഹികവും സാംസ്കാരികവുമായ മേഖലകളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകി. തിരുമേനിയുടെ സമർപ്പിതമായ നേതൃത്വവും സേവനങ്ങളും സഭാംഗങ്ങൾക്കിടയിൽ ഏറെ ആദരിക്കപ്പെടുന്നു.

കർദിനാൾ ബസേലിയോസ് ക്ലീമിസ്, ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കുറിലോസ് മെത്രാപ്പോലീത്ത, മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ, ആന്റോ ആന്റണി എം.പി., തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ബിനു വി. ഈപ്പൻ, അമേരിക്കൻ വ്യവസായി വർക്കി എബ്രഹാം, ഈപ്പൻ കുര്യൻ, അജി അലക്സ് എന്നിവർ തിരുമേനിയെ സന്ദർശിച്ച് ആശംസകൾ നേർന്നു. ആരോഗ്യത്തോടെയും ദൈവാനുഗ്രഹത്തോടെയും ഈ സ്ഥാനത്ത് തുടർന്നും സേവനമനുഷ്ഠിക്കാനും സഭയുടെ വളർച്ചയ്ക്കും പുരോഗതിക്കുമായി കൂടുതൽ പ്രവർത്തനങ്ങൾ നടത്താനും തിരുമേനിയ്ക്ക് സാധിക്കട്ടെയെന്ന് അവർ ആശംസിച്ചു. 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.