കേന്ദ്ര ബജറഅറില്‍ ആദായ നികുതിയിളവ് വലിയ ആഘോഷമാക്കുന്നതിനൊപ്പം തന്നെ മധ്യമവര്‍ഗത്തിന് ഗുണകരമാകുന്ന മറ്റ് ചില പ്രഖ്യാപനങ്ങളുമുണ്ട്. കസംറ്റംസ് തീരുവയിലെ മാറ്റം സാധാരണക്കാരനു കൂടി വേഗത്തില്‍ ഗുണമാകുന്നതാണ്. മരുന്നു മുതല്‍ മൊബൈല്‍ വരെ വില കുറയും. മരുന്നുകള്‍ക്കും വില കുറയും. കാന്‍സര്‍, അപൂര്‍വ രോഗങ്ങള്‍ എന്നിവയ്ക്കുള്ള 36 മരുന്നുകള്‍ക്കാണ് വിലകുറയുക
മൊബൈല്‍ ഫോണ്‍, ഇലക്ട്രിക് വാഹന ബാറ്ററികള്‍, കാരിയര്‍-ഗ്രേഡ് ഇഥര്‍നെറ്റ് സ്വിച്ചുകള്‍, എല്‍ഇഡി/എല്‍സിഡി, സിങ്ക്, ലിഥിയം-അയണ്‍ ബാറ്ററി സ്ക്രാപ്പ്, 12 ക്രിട്ടിക്കല്‍ മിനറല്‍സ് എന്നിവയുടെ നികുതി കുറച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍, സമുദ്ര ഉല്‍പ്പന്നങ്ങള്‍, കരകൗശല ഉല്പനങ്ങള് എന്നിവയ്ക്കും ഇളവുണ്ട്. കപ്പലുകള്‍ നിര്‍മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 10 വര്‍ഷത്തേക്ക് കൂടി ഒഴിവാക്കി. വെറ്റ് ബ്ലൂ ലതറിനെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍നിന്നു പൂര്‍ണമായും ഒഴിവാക്കി.
ഇന്ററാക്ടീവ് ഫ്ലാറ്റ് പാനല്‍ ഡിസ്പ്ലേയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. നെയ്ത തുണിത്തരങ്ങള്‍ക്കും വിലകൂടും. മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയര്‍ കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. എട്ടു കോടി കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്താനുള്ള പദ്ധതിയും പ്രഖ്യാപനത്തിലുണ്ട്.