തപാല്‍വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ ജി. സുധാകരനെതിരെ കേസെടുത്തു. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനം, വ്യാജ പ്രമാണം ചമയ്ക്കല്‍ തുടങ്ങിയ കുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തിൽ സുധാകരനെതിരെ കേസെടുത്തത്.
36 വർഷം മുൻപ് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ. ഈ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വെളിപ്പെടുത്തൽ വിവാദമായതിനുപിന്നാലെ പരാമർശത്തിൽ തിരുത്തലുമായി ജി.സുധാകരൻ രംഗത്ത് എത്തിയെങ്കിലും തിരഞ്ഞെടുപ്പ് ചട്ട പ്രകാരമുള്ള നിയമനടപടികൾ തുടരാനാണ് അധികൃതരുടെ തീരുമാനം. പോസ്റ്റൽ ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും വോട്ട് ചെയ്യാത്ത പ്രവർത്തകർക്ക് ജാഗ്രത ഉണ്ടാകുവാനായി അൽപം ഭാവന കലർത്തി പറഞ്ഞതാണെന്നുമായിരുന്നു സുധാകരൻ ചേർത്തലയിൽ തിരുത്തി പറഞ്ഞത്.

