PRAVASI

അമേരിയ്ക്കന്‍ മലയാളികളുടെ ആഘോഷങ്ങളും സമ്മേളനങ്ങളും

Blog Image
അരശതാബ്ദമായി അമേരിയ്ക്കയിലേയ്ക്ക് കുടിയേറുന്ന മലയാളി സമൂഹത്തിന്‍റെ പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളും സംസ്ക്കാര പരിരക്ഷണവും പതിവിലും ഉപരിയായി പ്രതിവര്‍ഷം വര്‍ദ്ധിയ്ക്കുന്നു. സകല മലയാളി മനസ്ക്കരും കൈരളി തനിമയിലുള്ള ആചാരാലയങ്ങള്‍ പടുത്തുയര്‍ത്തി പതിവായി പങ്കെടുക്കുന്നു.

ഫിലാഡല്‍ഫിയാ, യു.എസ്.എ.: അരശതാബ്ദമായി അമേരിയ്ക്കയിലേയ്ക്ക് കുടിയേറുന്ന മലയാളി സമൂഹത്തിന്‍റെ പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളും സംസ്ക്കാര പരിരക്ഷണവും പതിവിലും ഉപരിയായി പ്രതിവര്‍ഷം വര്‍ദ്ധിയ്ക്കുന്നു. സകല മലയാളി മനസ്ക്കരും കൈരളി തനിമയിലുള്ള ആചാരാലയങ്ങള്‍ പടുത്തുയര്‍ത്തി പതിവായി പങ്കെടുക്കുന്നു. മലയാളി പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും ആരാധനകള്‍ക്കും എത്തിച്ചേരുന്നവരിലധികവും കേരള രീതിയില്‍ വസ്ത്രങ്ങള്‍ ധരിച്ചിരിയ്ക്കുന്നു.
    നവയുഗത്തില്‍ തിരുവോണം കേരളീയരുടെ മാത്രമായിട്ടുള്ള വിപുലമായ ചടങ്ങാണ്. കുലശേഖര പെരുമാളിന്‍റെ കാലഘട്ടമായ എ. ഡി. 800-ാം നൂറ്റാണ്ടില്‍ ഒരുമാസം നീണ്ട ആഘോഷ പരിപാടികളോടുകൂടി തിരുവോണം ആരംഭിച്ചതായി ചരിത്രരേഖകളില്‍ പറയുന്നു. ദ്രാവിഡന്‍ ആചാരവിചാരത്തിലൂടെയും ധര്‍മ്മചിന്തയിലൂടെയും വിവിധ മതങ്ങളുടെ സ്വാധീനതകളില്‍കൂടെയും കേരളസംസ്ക്കാരം ഉറവെടുത്തതായി വന്‍വിഭാഗം വിശ്വസിയ്ക്കുന്നു. 
    തിരുവോണത്തിനൊപ്പം മലയാളികള്‍ മാത്രമായി ആഘോഷിയ്ക്കുന്ന വിഷു, തിരുവാതിര, തെയ്യം, ആറ്റുങ്കല്‍ പൊങ്കാല, മകര വിളക്ക്, അമ്പലപ്പുഴ ആറാട്ട്, ആറന്മുള ഉത്രട്ടാതി തുടങ്ങിയ സമൂഹമായും മേഖലാടിസ്ഥാനത്തില്‍ പരിമിതിയില്ലാതെ ആഘോഷിയ്ക്കുന്ന അനേകം പരിപാടികള്‍ നിലവിലുണ്ട്. അമ്പല ഉത്സവങ്ങള്‍, പള്ളിപെരുന്നാളുകള്‍, മുസ്ലീം മതസ്ഥരുടെ റംസാന്‍ തുടങ്ങിയുള്ള വിവിധ മതങ്ങളുടെ ആഘോഷങ്ങള്‍ കൈരളീയരുടെ മതാചാരങ്ങളിലും ഉപരിയായി ഐക്യതയും പരസ്പര ധാരണയും സ്നേഹവും വര്‍ദ്ധിപ്പിയ്ക്കുന്നു. സ്വദേശത്തും പരദേശത്തുമുള്ള മലയാളികള്‍ വിപുലമായിട്ടും ചുരുക്കമായിട്ടും സമൂഹമായി കൈരളിക ആഘോഷങ്ങള്‍ നടത്തുവാനും സംബന്ധിക്കുവാനും തല്പരരാണ്. 


    അമേരിയ്ക്കയിലേക്ക് കുടിയേറിയ വിവിധ മതസ്ഥരായ വന്‍വിഭാഗം മലയാളികള്‍ ജാതിയ്ക്കും സഭകള്‍ക്കും ഉത്തമമായ ആരാധനാലയങ്ങളില്‍ അംഗത്വം സ്വീകരിക്കുന്നു. മുഖ്യമായും യുവതലമുറയുടെ സ്വഭാവ ഉദ്ധാരണത്തിനും ദുഷ്ചിന്ത വെടിഞ്ഞു സല്‍ഗുണസമ്പന്നരാകണമെന്ന സദുദ്ദേശത്തോടെയാണ്. വന്‍ വിഭാഗം ക്രൈസ്തവരായ മലയാളികള്‍ വിവിധ സഭാനേതൃത്വത്തില്‍ നടത്തുന്ന സെമിനാറുകളില്‍, മുഖ്യമായും മലയാളഭാഷയിലുള്ള പ്രഭാഷണങ്ങളും ക്ലാസ്സുകളും നടക്കുന്നതിനോടൊപ്പം അമേരിക്കന്‍ രണ്ടാം തലമുറയിലെ മലയാളിയുവ ജനങ്ങള്‍ക്കുവേണ്ടി കൂട്ടിക്കലര്‍ത്തി ഇംഗ്ലീഷ് ഭാഷ വാക്കുകളും കൈകാര്യം ചെയ്യുന്നു.
    കഴിഞ്ഞ ആഴ്ചയില്‍ ലാന്‍കാസ്റ്റര്‍ പെന്‍സില്‍വാനിയായില്‍ 500-ലധികം മലയാളികള്‍ സംബന്ധിച്ച 4 ദിവസം നീണ്ട സെമിനാറില്‍ യഥോചിതം മലയാള ഭാഷയും ഇംഗ്ലീഷും സന്ദര്‍ഭാനുസരണം വിനിയോഗിച്ചതില്‍ അമേരിക്കയില്‍ ജനച്ചുവളര്‍ന്ന മലയാളി യുവതീയുവാക്കളും കുട്ടികളും അശേഷം പരിഭവം പ്രകടിപ്പിച്ചതായി സംഘാടകര്‍ വെളിപ്പെടുത്തിയിട്ടില്ല.
    90 ശതമാനം മലയാളി അമേരിക്കന്‍ കുടിയേറ്റക്കാരും സ്വന്തം വീട്ടില്‍ മലയാളത്തില്‍തന്നെ സംസാരിയ്ക്കുന്നതിനാല്‍ 
കുട്ടികളും മലയാള സംസാരങ്ങള്‍ മനസ്സിലാക്കുകയും സന്ദര്‍ഭോചിതമായി മലയാളത്തില്‍തന്നെ സംസാരിക്കുകയും ചെയ്യുന്നു. കാത്തലിക്, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മാ സഭാംഗങ്ങളും, സി.എസ്.ഐ വിഭാഗക്കാരുമടക്കം വന്‍ വിഭാഗം മലയാളികള്‍ മാതൃഭാഷയില്‍തന്നെ കൂടുതലായും ആരാധനകള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം, പെരുന്നാള്‍, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങളും തന്മയിത്തമായി നടത്തുന്നു.
    അമേരിക്കയിലേക്കു കുടിയേറ്റ നിയമാനുസരണം മലയാളികള്‍ തുടര്‍ച്ചയായി എത്തിച്ചേരുന്നതിനാല്‍ മലയാളഭാഷയ്ക്ക് മങ്ങലേല്‍ക്കാതെ എല്ലായ്പ്പോഴും നിലനില്‍ക്കും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.