ഓസ്റ്റിൻ (ടെക്സസ്):കേരള നിയമസഭാംഗവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുത്രനുമായ അഡ്വ. ചാണ്ടി ഉമ്മന് സ്വീകരണവും സൗഹൃദ സംഗമവും ഫ്രണ്ട്സ് ഓഫ് ഉമ്മൻ ചാണ്ടി ഓസ്റ്റിൻ - ആഭിമുഖ്യത്തിൽ സെപ്റ്റംബർ 21-ാം തീയതി ഞായറാഴ്ച വൈകിട്ട് 3:30-ന് ഓസ്റ്റിൻ IFGF പള്ളി (7611 Cornerwood Dr, Austin, TX 78717)യിൽ നടക്കും.
കേരള രാഷ്ട്രീയത്തിൽ പുതുശ്വാസം നൽകി മുന്നേറുന്ന യുവ നേതാവായ അഡ്വ. ചാണ്ടി ഉമ്മൻ ആദ്യമായി ഓസ്റ്റിൻ നഗരത്തെ സന്ദർശിക്കുന്നതിനോടനുബന്ധിച്ചാണ് ഈ സ്വീകരണവും, ജനനായകൻ ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്ന ചടങ്ങും ഒരുമിച്ച് സംഘടിപ്പിക്കുന്നത്.
പരിപാടിയിൽ ഓസ്റ്റിനിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളി സമൂഹത്തിലെ പ്രമുഖരും വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നേതാവിനോടൊപ്പം സംവദിക്കാനും ആശയങ്ങൾ പങ്കുവയ്ക്കാനും ഈ സംഗമം അവസരം ഒരുക്കുന്നു.
ഫ്രണ്ട്സ് ഓഫ് ഉമ്മൻ ചാണ്ടി – ഓസ്റ്റിൻ എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ പരിപാടി ഉമ്മൻ ചാണ്ടി നൽകിയ സാമൂഹ്യ-രാഷ്ട്രീയ പാരമ്പര്യത്തിന്റെ തുടർച്ചയായി യുവ നേതാവിന്റെ രാഷ്ട്രീയ-സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ഓസ്റ്റിൻ മലയാളി സമൂഹത്തിന്റെ ആത്മാർത്ഥ ഇടപെടലായിരിക്കും ആയതിനാൽ എല്ലാവരെയും ആത്മാർഥമായി പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.


