ബെൽവുഡ്: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലും ഫോമാ സെൻട്രൽ റീജൻ ഭാരവാഹികളും സംയുക്തമായി സംഘടിപ്പിച്ച ബെൽവുഡ് കമ്മ്യൂണിറ്റി സർവീസ് വൻ വിജയമായി.
സീറോ മലബാർ വികാരി ജനറൽ ഫാ. തോമസ് കടുകപ്പിള്ളി കമ്മ്യൂണിറ്റി സർവീസ് ഉദ്ഘാടനം നിർവഹിച്ചു. ബെൽവുഡ് മേയർ ആൻഡ്രു എഫ്. ഹാർവി എല്ലാവരോടും സ്വാഗതം ചെയ്തു.
കൊച്ചുമോൻ ചിറയിൽ നേതൃത്വം നൽകിയ കമ്മ്യൂണിറ്റി സർവീസ് ഫോമ സെൻട്രൽ റീജനൽ ഭാരവാഹികളായ ആർവിപി ജോൺസൺ കണ്ണൂക്കാടൻ, ചെയർമാൻ ആന്റോ കവലയ്ക്കൽ, അഡൈ്വസറി വൈസ് ചെയർമാൻ ജോസ് മണക്കാട്ട്, ഇവന്റ് കോർഡിനേറ്റർ ഷാബു മാത്യു, കോർഡിനേറ്റർ സജി വർഗീസ്, ട്രസ്റ്റി വിവീഷ് ജേക്കബ്, ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജിതേഷ് ചുങ്കത്ത്, സീറോ മലബാർ കത്തീഡ്രൽ വോളണ്ടിയർമാരായ സുഭാഷ് ജോർജ്, പ്രിൻസ് ഈപ്പൻ, മനോജ് വെല്ലിത്തറ, സജി തയ്യിൽ, ബിനോയ് ജോർജ്, റോയി ജോസഫ്, ടോമി മേത്തിപ്പാറ, സണ്ണി ചിറയിൽ, രാജൻ കല്ലുംങ്കൽ, ബിൻസ് വെളിയത്തുമാലിൽ, ജോർജ് ഒറവൻകര, ജോണി ചിറയിൽ, മീഡിയ & പബ്ലിസിറ്റി റോമിയോ കാട്ടൂക്കാരൻ തുടങ്ങിയവരും സീറോ മലബാർ കുടുംബാംഗങ്ങളും ഫോമാ ഭാരവാഹികളും പൊള്ളുന്ന ചൂടിൽ നടത്തിയ നിസ്വാർത്ഥമായ ഈ സേവനം എല്ലാവരും അഭിനന്ദിച്ചു.
.jpg)
.jpg)
.jpg)

