ചിക്കാഗോ- ബെൽവുഡിൽ ഉള്ള മാർത്തോമാ ശ്ലീഹ സിറോ മലബാർ കത്തീഡ്രൽ ഹാളിൽ ജൂൺ മാസം ഒന്നാം തിയതി ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ, എല്ലാ എക്യൂമെനിക്കൽ ഇടവകകളും ചേർന്ന് കുടുംബ സംഗമ ദിനമായി കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു.
വിഭവ സമൃദ്ധമായ സദ്യയോട് കുടി ആരംഭിക്കുന്ന ഈ കുടുംബ കൂട്ടായ്മയിൽ ചിക്കാഗോയിലെ എല്ലാ ഇടവകകളിൽ നിന്നും വിവിധ കലാപരിപാടികൾ അരങ്ങേറുന്നതാണ്.
തദ്ദവസരത്തിൽ എക്യൂമെനിക്കൽ ഇടവകകളിൽപെട്ട തൊണ്ണൂറോ അതിൽ അധികമോ പ്രായമുള്ള അംഗങ്ങളെ ആദരിക്കുന്നതിനായും തീരുമാനിച്ചിരിക്കുന്നു.
റെവ. ജോ വര്ഗീസ് മലയിലിന്റെ നേതൃത്വത്തിൽ, ജനറൽ കൺവീനർ ആയി മാത്യു മാപ്ളേറ്റ് പ്രോഗ്രാം കോർഡിനേറ്റർസ് ആയി റീന ജെയിംസ്,ജോയ്സ് ചെറിയാൻ എന്നിവർ ഉൾപ്പെടുന്ന 28 പേർ അടങ്ങുന്ന പ്രത്യേക കമ്മിറ്റി ഈ പ്രോഗ്രാമിന്റെ വിജയത്തിന് വേണ്ടി പ്രവർത്തനം ആരംഭിച്ചു.
എല്ലാവരും കുടുംബമായി വന്നു മനസ്സിനും ശരീരത്തിനും ഉന്മേഷം പകർന്ന് ചിരിക്കുവാനും ചിന്തിക്കുവാനുമുള്ള ഒരു സുവർണ്ണ അവസരമായി ഇടയാകട്ടെ, എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു എന്ന് പ്രസിഡന്റ് വെരി. റെവ. സ്കറിയ തേലപ്പിള്ളിൽ കോർ എപ്പിസ്കോപ്പ ഓർമിപ്പിച്ചു.
കൗണ്സിലിനുവേണ്ടി ഏലിയാമ്മ പുന്നൂസ്