ഇന്റർനാഷണൽ ട്വന്റി ട്വന്റി ലോകകപ്പിന് ശേഷം, അമേരിക്കയുടെ പുൽമൈതാനങ്ങളിൽ ആവേശത്തിന്റെ അലയൊലികൾ നിറയ്ക്കാൻ, ചിക്കാഗോയിലെ എപ്പസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് അഭിമാനപുരസരം അവതരിപ്പിക്കുന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെന്റ് 2024 സെപ്റ്റംബർ 7,8 തീയതികളിൽ ചിക്കാഗോ യിൽ ഉള്ള കരോൾ സ്ട്രീം ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.

ഇല്ലിനോയ് പ്രദേശത്തെ വിവിധ സഭകളെ പ്രതിനിധീകരിച്ച് നിരവധി ടീമുകൾ അണിനിരക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കം ഇതിനോടകം തന്നെ നഗരത്തിൽ സംസാരവിഷയം ആയിക്കഴിഞ്ഞു.
ഇതിന്റെ വിജയകരമായ നടത്തിപ്പിനായി എക്യൂമെനിക്കൽ യൂത്ത് ഫോറം ചെയർമാൻ റവ. ഫാ. തോമസ് മാത്യു, കൺവീനർ ജിബിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഒരു ടൂർണമെന്റ് കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.
എല്ലാവിധ പിന്തുണയുമായി എക്യൂമെനിക്കൽ പ്രസിഡന്റ് റവ. ഫാ. സക്കറിയ തേലപ്പള്ളിൽ കോർ എപ്പസ്കോപ്പാ, സെക്രട്ടറി പ്രേംജിത് വില്യം, ട്രഷറർ ജേക്കബ് ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള എക്യൂമെനിക്കൽ കൗൺസിലും പ്രവർത്തിക്കുന്നു.
വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ പുരസ്കാരങ്ങൾ ആണ്.