ചിക്കാഗൊ: ചിക്കാഗൊ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലാമേള 2024, ഏപ്രിൽ 20 ശനിയാഴ്ച രാവിലെ 7.30 ന്, ബെൽവുഡ് സെന്റ് തോമസ് സീറോമലബാർ ദൈവാലയം ഹാളിൽ ഉദ്ഘാടനം ചെയ്യും. മലയാളി അസോസിയേഷന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം മത്സരാർഥികൾ പങ്കെടുക്കുന്ന ഈ വർഷത്തെ കലാമേള 5 വേദികളിൽ ആയി 24 ഇനങ്ങളിൽ , സബ് ജൂണിയർ, ജൂണിയർ, സീനിയർ, മാസ്റ്റേഴ്സ് എന്നീ വിഭാഗങ്ങളിൽ ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.ഇതിനോടകം റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായ ഈവർഷത്തെ കലാമേളയിൽ മുൻ വർഷങ്ങളേക്കാൾ അധികം ആയി മത്സരാർത്ഥികൾ റജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് കലാമേള ചെയർമാൻ സജി മാലിതുരുത്തിൽ അറിയിച്ചു . മലയാളി സമൂഹത്തിലെ വളർന്നു വരുന്ന കലാകാരന്മാർക്ക്, തങ്ങളുടെ സർഗ വാസനകൾ പരിപോഷിപ്പിക്കാൻ ആവിശ്യം ആയ വേദി ഒരുക്കുക എന്നതാണ് ചിക്കാഗോ മലയാളി അസോസിയേഷൻ ഈ കലാമേള സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്.കലാമേളയുടെ സുഗമമായ നടത്തിപ്പിനായി മലയാളി അസോസിയേഷൻ പ്രസിഡന്റ് ജസി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ , ട്രഷറർ മനോജ് അച്ചേട്ട്, വൈസ് പ്രസിഡൻറ്. ഫിലിപ്പ് ലൂക്കോസ്, ജോയിന്റ് സെക്രട്ടറി വിവിഷ് ജേക്കബ്, ജോയിന്റ് ട്രഷറർ സിബിൾ ഫിലിപ്പ് എന്നിവരോടൊപ്പം സജി മാലിത്തുരത്തിയിൽ ചെയർമാനായും സാറാ അനിൽ, സന്തോഷ് വി ജോർജ് എന്നിവർ കോർഡിനേറ്റേഴ്സുമായി പ്രവർത്തിക്കുന്നു. കലാമേള സംബന്ധമ് വിശദമായ വിവരങ്ങൾ ചിക്കാഗോ മലയാളി അസോസിയേഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. മലയാളി സമൂഹത്തിലെ പുതിയ പ്രതീക്ഷകളുടെ കലാപ്രകടനങ്ങൾ വീക്ഷിക്കാൻ നമുക്ക് ലഭിക്കുന്ന അവസരമായി ഈ കലാമേളയെ പരിഗണിച്ച് ഏവരേയും ഈ കലാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ചിക്കാഗോ മലയാളി അസോസിയേഷനുവേണ്ടി പ്രസിഡന്റ് ജെസി റിൻസി അറിയിച്ചു.