ചിക്കാഗോ കെ. സി. എസ് ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളുടെ ഭാവനയും, സർഗ്ഗശേഷിയും, സമുദായ, സാമൂഹ്യ പ്രതിബദ്ധതയും പരിപോഷിപ്പിക്കുന്നതിനായി നടത്തിവരുന്ന യൂത്ത് ഫെസ്റ്റിവൽ അടുത്ത മാസം (മെയ് 11) പതിനൊന്നാം തീയതി ശനിയാഴ്ച
രാവിലെ എട്ടു മുപ്പതു (8.30AM) മുതൽ ഡെസ് പ്ലെയിൻസിലുള്ള കെ. സി. എസ് ക്നാനായ സെന്ററിൽ വച്ച് നടത്തപ്പെടുന്നതാണ്.
5 വേദികളിലായി 27 ഇനങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്.
മെയ് 5 വരെ യൂത്ത് ഫെസ്റ്റിവലിന് രജിസ്റ്റർ ചെയ്യാവുന്നതാണ്.
യൂത്ത് ഫെസ്റ്റിവൽന്റെ വിശദമായ വിവരങ്ങൾ, നടപടി ക്രെമങ്ങൾ എന്നിവ https://kcschicago.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
യൂത്ത് ഫെസ്റ്റിവലിന്റെ വിജയകരമായ നടത്തിപ്പിനായി ബിനു ഇടകരയിൽ ചെയർപേഴ്സൺനും, ബെക്കി ഇടിയാലിൽ, ബിബി കല്ലിടുക്കിൽ, ജിനു പുന്നച്ചേരിൽ എന്നീ കോർഡിനേറ്റേഴ്‌സിനേയും കൂടാതെ കെ. സി. എസ് എക്സിക്യൂട്ടീവ്സ് ആയ പ്രസിഡന്റ് ജെയിൻ മാക്കീൽ, വൈസ് പ്രസിഡന്റ് ജിനോ കക്കാട്ടിൽ, സെക്രട്ടറി സിബു കുളങ്ങര, ജോയിന്റ് സെക്രട്ടറി തോമസ്കുട്ടി തേക്കുംകാട്ടിൽ, ട്രെഷർ ബിനോയ് കിഴക്കനടിയിൽ എന്നിവർ ഉൾപ്പെടുന്ന 25 അംഗ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.
യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്തു എല്ലാ മാതാപിതാക്കളും ദയവായി മെയ് 5നു മുൻപായി രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്നും, പുഞ്ചിരി മത്സരം, പെയിന്റിംഗ്, ഡ്രോയിങ് തുടങ്ങിയ ഇനങ്ങളിൽ മാത്രമേ തത്സമയ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുകയുള്ളുവെന്നും സംഘാടകർ അറിയിച്ചു.