ടെക്സസ്: ദേശസ്നേഹത്തിന്റെ ഒരുമയോടെ ഡാളസ്, ഹൂസ്റ്റൺ, സാനന്റോണിയ കൂടല്ലൂർ സംഗമം " ഗ്രാമമേള " ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ ഹൂസ്റ്റൺ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വിപുലമായ പരുപാടികളോടെ നടത്തപ്പെടുന്നു. ഹൂസ്റ്റൺ, ഡാളസ്, സാനന്റോണിയ സംയുക്തമായി ആദ്യമായി നടത്തപ്പെടുന്ന കൂടല്ലൂർ സംഗമത്തിന് ഇതിനോടകം നിരവധി പേർ കുടുംബസമേതം രജിട്രർ ചെയ്ത് കഴിഞ്ഞു. വിവിധ മത്സരങ്ങളും പരിചയം പുതുക്കലും നാട്ട് അരങ്ങും സ്നേഹവിരുന്നും നടത്തപ്പെടും. ഡാളസ് , ഹൂസ്റ്റൺ സംയ്യുക്തമായ വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കുങ്ങൾ നടത്തപ്പെടുന്നു. ആദ്യമായി സംയുക്തമായി നടത്തപ്പെടുന്ന ഒത്തുചേരലിന്റെ ആവേശത്തിലാണ് ഹൂസ്റ്റൺ, ഡാളസ്, സാനന്റോണിയ എന്നിവടങ്ങളിലേക്ക് കുടിയേറിയ കൂടല്ലൂർ ഗ്രാമവാസികൾ .


