PRAVASI

എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കും എംഎൽഎമാർക്ക് ഹാപ്പി ഡേ

Blog Image

തിരുവനന്തപുരം: എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ്. കാര്യോപദേശക സമിതിയിൽ വിഷയം ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ഹോസ്റ്റൽ താക്കോൽ കൈമാറ്റ വേദിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഇക്കാര്യം പറയുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി 480 ഐപാഡുകൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ചു. 256 GB 13 ഇഞ്ച് ഐപ്പാർഡ് പ്രോ 320 എണ്ണവും 11 ഇഞ്ച് ഐപാഡ് 160 എണ്ണവും ആണ് വാങ്ങുന്നത്. കെൽട്രോൺ വഴി ടെൻഡർ ക്ഷണിച്ചു. 6.71 കോടി രൂപ ചെലവഴിച്ചാണ് ഐ പാഡ് വിതരണം. മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ വാങ്ങുന്നതിനുള്ള ചെലവ് പരിധി സർക്കാർ അടുത്തിടെ 1.5 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപയായി ഉയർത്തിയിരുന്നു
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.