PRAVASI

സ്റ്റാൻലി കളത്തിൽ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്.

Blog Image

 ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ)യുടെ 2028–2030 കാലയളവിലേക്കുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുൻ ഫോമാ ജോയിന്റ് സെക്രട്ടറിയും ന്യൂയോർക്ക് മെട്രോ റീജിയണൽ വൈസ് പ്രസിഡന്റുമായ സ്റ്റാൻലി കളത്തിൽ മത്സരിക്കുന്നു.

2008-ൽ ഫോമാ രൂപീകരിക്കപ്പെട്ടതു മുതൽ കഴിഞ്ഞ 18 വർഷത്തെ പ്രവർത്തനപരിചയവും,   പക്വമായ സമീപനവും സൗഹൃദപരമായ പെരുമാറ്റശൈലിയും സംഘടനയോടുള്ള പ്രതിബദ്ധതയും ദീർഘകാല പ്രവർത്തനപരിചയവും കൈമുതലാക്കിയാണ് അദ്ദേഹം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്.           
                                         സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായ സ്റ്റാൻലി കളത്തിൽ , 2014–2016  കാലയളവിൽ ഫോമാ ജോയിന്റ് സെക്രട്ടറിയായും വിവിധ കാലഘട്ടങ്ങളിൽ റീജിയണൽ വൈസ് പ്രസിഡന്റ്, ഫോമാ അഡ്വൈസറി ബോർഡ് ചെയർമാൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫോമയുടെ ശ്രദ്ധേയമായ RCC പ്രോജക്ടിന്റെ വിജയത്തിലും നിർണായക പങ്കുവഹിച്ചു.

കേരളത്തിലും അമേരിക്കയിലുമായി നിരവധി സാമൂഹിക, സാംസ്കാരിക സംഘടനകളിൽ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം അമേരിക്കയിലെ മലയാളി സംഘടനാ രംഗത്തും സജീവ സാന്നിധ്യമായ അദ്ദേഹം കേരള കൾച്ചറൽ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് , ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ നോർത്ത് ഹെംപ്സ്റ്റഡ് മലയാളി അസോസിയേഷൻ പ്രസിഡന്റാണ്.

അംഗസംഘടനകളുടെ ഐക്യം ശക്തിപ്പെടുത്തുക, റീജണൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുക ,  വനിതകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക , ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുക, അമേരിക്കയിൽ ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവരെ ഒന്നിപ്ലിക്കുക ,  എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.                                        കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ തലമുറയെ സംഘടനയിലേക്ക് ആകർഷിക്കുന്നതിനൊപ്പം മുതിർന്ന പ്രവർത്തകരുടെ അനുഭവസമ്പത്തും സംഘടനയുടെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തണമെന്നാണ് തന്റെ നിലപാട് എന്ന് വ്യക്തമാക്കി .

കേരളത്തിലെ ബാലജനസഖ്യം, യൂണി-വൈ, വൈ.എം.സി.എ., യുവജനസഖ്യം തുടങ്ങിയ സംഘടനകളിലൂടെയാണ് സ്റ്റാൻലി കളത്തിൽ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവന്നത്. വൈ.എം.സി.എ. തിരുവല്ല സബ് റീജിയൻ ജനറൽ കൺവീനർ, വൈ.എം.സി.എ. കേരള ഘടകം കമ്മിറ്റി അംഗം, അമേരിക്കൻ നോർത്ത് ഈസ്റ്റ് യുവജനസഖ്യം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഫോമായിലെ കഴിഞ്ഞ പതിനെട്ട് വർഷത്തെ സംഘടനാ പ്രവർത്തനപരിചയവും നേതൃത്വപാടവവും കൈമുതലാക്കി, എല്ലാവരെയും ചേർത്തുനിർത്തുന്ന ശക്തവും സജീവവുമായ ഫോമയെ കെട്ടിപ്പടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സ്റ്റാൻലി കളത്തിൽ വ്യക്തമാക്കി.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.