PRAVASI

പേടിച്ചുവിറച്ചുപോയി; മദ്യപിച്ച് അമിതവേഗത്തിൽ സ്കൂട്ടറിലിടിച്ച് മൂന്നുപേർ മരിച്ചു! പ്രതികൾക്ക് കുരുക്കായി സുഹൃത്തിന്റെ ഓഡിയോ സന്ദേശം

Blog Image

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിനെതിരെ നിർണായക ശബ്ദരേഖ തെളിവായി പോലീസ് കോടതിയിൽ സമർപ്പിച്ചു. കേസിലെ മൂന്നാം പ്രതിയും അപകടസമയത്ത് കാറിലുണ്ടായിരുന്ന വ്യക്തിയുമായ ജോയൽ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പോലീസ് ഈ വിവരങ്ങൾ സെഷൻസ് കോടതിയെ അറിയിച്ചു.

സുഹൈൽ മദ്യപിച്ച് അമിതവേഗതയിലാണ് വാഹനമോടിച്ചതെന്നും വരുന്ന വഴിക്ക് കാർ സ്‌കൂട്ടറിൽ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നും ശബ്ദരേഖയിൽ വ്യക്തമാക്കുന്നുണ്ട്. അപകടത്തിൽ മൂന്നുപേർ മരിച്ചതോടെ ഭയന്ന ഇവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നാട്ടുകാർ എത്തിയപ്പോൾ വിഷയം തന്റെ പിതാവ് പരിഹരിച്ചുകൊള്ളുമെന്നാണ് സുഹൈൽ പറഞ്ഞതെന്നും ശബ്ദരേഖയിലുണ്ട്. അപകടത്തിന് തൊട്ടുപിന്നാലെ സുഹൈൽ ആദ്യം വിളിച്ചത് സ്വന്തം പിതാവിനെയാണെന്നും പ്രതി സ്ഥിരമായി അമിതവേഗതയിൽ വാഹനമോടിക്കുന്ന ആളാണെന്നും പോലീസ് കോടതിയിൽ വിശദീകരിച്ചു.

അതേസമയം, എഫ്.ഐ.ആറിൽ പ്രതികളുടെ പേര് പരാമർശിച്ചിട്ടില്ലെന്നും കൃത്യമായ തെളിവുകളില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയതെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്. കേസിന്റെ അന്വേഷണം നേരത്തെ നിശ്ചയിച്ച തിരക്കഥ അനുസരിച്ചാണെന്നും അഭിഭാഷകർ ആരോപിച്ചു. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇവർ സെഷൻസ് കോടതിയെ സമീപിച്ചത്. കേസിൽ വാദം തുടരുകയാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.