ചിക്കാഗൊ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലാമേള 2024, സമാപിച്ചു . മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി.ജെസി റിൻസി ഉത്ഘാടനം ചെയ്ത ഈ വർഷത്തെ കലാമേളയിൽ, മലയാളി അസോസിയേഷന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം മത്സരാർഥികൾ പങ്കെടുത്തു. 5 വേദികളിൽ ആയി 24 ഇനങ്ങളിൽ , സബ് ജൂണിയർ, ജൂണിയർ, സീനിയർ, മാസ്റ്റേഴ്സ് എന്നീ വിഭാഗങ്ങളിൽ ആയിട്ട് ഏകദേശം ആയിരിത്തിലധികം കുട്ടികൾ മത്സരത്തിൽ പങ്കാളികൾ ആയി.കലാമേള 2024 ലെ കലാപ്രതിഭയായി മാസ്റ്റർ. ജയ്‌ഡൻ ജോസും, കലാതിലകം ആയി കുമാരി. ഇസബൽ റോസ് വടകരയും തെരഞ്ഞെടുക്കപ്പെട്ടു. കുമാരി. സാരംഗി ടി ആചാരി, കുമാരി. നിയ ജോസഫ്, കുമാരി. അലോണ ജോർജ്ജ് എന്നിവർ വിവിധ വിഭാഗങ്ങളിലായി റൈസിംഗ് സ്റ്റാർ അവാർഡിന് അർഹരായി. പ്രവീൺ മെമ്മോറിയൽ കലാതിലകം ട്രാഫിയും, ശ്രീ. ജോൺസൺ കണ്ണൂക്കാടൻ സ്പോണ്സർ ചെയ്ത കലാപ്രതിഭ ട്രോഫിയുൾപ്പടെ വിവിധ മത്സരങ്ങളിൽ വിജയികൾ ആയവർക്ക് സീറോ മലബാർ കത്തോലിക്കാ കത്തീഡ്രൽ വികാരി ഫാദർ. തോമസ് കടുകപ്പിള്ളി സമ്മാനദാനം നിർവഹിച്ചു.ഈ വർഷത്തെ കലാമേളയിൽ വർത്തമാന കാലത്തിൽ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വിവിധ സംഭവവികാസങ്ങൾ കലാരൂപങളിലൂടെ പൊതുസമൂഹത്തിൽ അവതരിപ്പിക്കുവാൻ മത്സരാർഥികൾ ശ്രമിച്ചു എന്നത് പ്രത്യേകം അഭിനന്ദനം അർഹിക്കുന്ന കാര്യമാണെന്ന് ചിക്കാഗോ മലയാളി അസോസിയേഷൻ സെക്രട്ടറി ശ്രീ. ആൽവിൻ ഷിക്കോർ അഭ്രിപ്രായപ്പെട്ടു. മൺമറഞ്ഞ മലയാള കവി ശ്രീ. അനിൽ പനച്ചൂരാന്റെ അനാഥൻ എന്ന കവിത മുതൽ ഈ അടുത്തിടെ ലോകം ഒന്നാകെ അത്ഭുതത്തോടെ ശ്രവിച്ച ആമസോൺ വനാന്തരങ്ങളിൽ അകപ്പെട്ടു പോയ കുട്ടികളുടെ അതിജീവനത്തിന്റെ വാർത്തയും,ഈ അടുത്തിടെ മലയാള സിനിമയെ ലോകത്ത് ചർച്ച ആയി മാറിയ ബെന്യാമിന്റെ ആടുജീവിതം ,മലയാളി സമൂഹത്തിന്റെ ആത്മാഭിമാനത്തിന് കളങ്കം ആയി മാറിയ മധുവിന്റെ ആൾക്കൂട്ട കൊലപാതകം, ഉൾപ്പെടെ വിവിധ വിഷയങ്ങൾ മത്സരാർഥികൾ ഉയർത്തി കൊണ്ട് വന്നു എന്നത് വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണെന്നും, ഇപ്രകാരം നമ്മുടെ നാട്ടിലെ വിവിധ വിഷയങൾ പുതിയ തലമുറയ്ക്ക് മനസിലാക്കാൻ സാധിക്കുന്ന വിധത്തിൽ അവരെ പരിശീലിപ്പിക്കാൻ തയ്യാറായ എല്ലാ മാതാപിതാക്കൾക്കും ചിക്കാഗോ മലയാളി അസോസിയേഷന്റെ കൃതജ്ഞത പ്രസിഡന്റ് ശ്രീമതി.ജസി റിൻസി അറിയിച്ചു.തുടർന്നുളള വർഷങ്ങളിലും ഇതിലും മികച്ച രീതിയിൽ യുവജനങ്ങളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുവാൻ ആവിശ്യം ആയ വേദി ചിക്കാഗോ മലയാളി അസോസിയേഷൻ ക്രമീകരിക്കും എന്ന് അസോസിയേഷൻ ട്രഷറർ ശ്രീ.മനോജ് അച്ചേട്ട് അറിയിച്ചു. ഈവർഷത്തെ കലാമേളയിൽ മുൻ വർഷങ്ങളേക്കാൾ അധികം ആയി മത്സരാർത്ഥികൾ പങ്കെടുത്തിട്ടുണ്ട്, ഈ കലാമേള ഭംഗിയായി ക്രമീകരിക്കു വാൻ സാധിച്ചത് കലയെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹത്തിന്റെ പിന്തുണയും സഹകരണവും കൊണ്ടാണന്നും, ഇതിൽ പങ്കാളികളായ കുട്ടികൾ, അവർക്ക് പിന്തുണ നൽകിയ മാതാപിതാക്കൾ, അവരെ പരിശീലിപ്പിച്ച അധ്യാപകർ, വിധികർത്താക്കൾ എന്നിവർക്ക് കലാമേള ചെയർമാൻ ശ്രീ . സജി മാലിതുരുത്തിൽ നന്ദി അറിയിച്ചു .ഈ വർഷത്തെ കലാമേളയുടെ സുഗമമായ നടത്തിപ്പിനായി ശ്രീ. സജി മാലിത്തുരത്തിയിൽ ചെയർമാനായും Ms. സാറാ അനിൽ,ശ്രീ. സന്തോഷ് വി ജോർജ് എന്നിവർ കോർഡിനേറ്റേഴ്സുമാരായും,CMA ബോർഡ് മെംബേർസ് ശ്രീമതി.ഷൈനി ഹരിദാസ് , ശ്രീ. ഫിലിപ്പ് ലൂക്കോസ്,ശ്രീ. വിവിഷ് ജേക്കബ്,ശ്രീ. തോമസ് വിൻസെന്റ്, ശ്രീ. വർഗീസ് തോമസ് മോനി , ശ്രീ. പ്രിൻസ് ഈപ്പൻ, ശ്രീ . കിഷോർ കണ്ണാല, ശ്രീ. ജോഷി പൂവത്തുങ്കൽ, ശ്രീ. ജോസ് മണക്കാട്, ശ്രീ. ജയ്സൺ മാത്യു, ശ്രീമതി. ലീല ജോസഫ്, ശ്രീമതി. നിഷ സജി, ശ്രീമതി സൂസൻ വി ചാക്കോ, ശ്രീ. സജി തോമസ് ശ്രീ. ബോബി ചിറയിൽ, സി ജെ മാത്യു എന്നിവരും CMA മുൻ ഭാരവാഹികളായ ജോൺസൻ കണ്ണൂക്കാടൻ ,അച്ചൻകുഞ്ഞു മാത്യു ,ബ്രിഡ്‌ജറ് ജോർജ് , ടോബിൻ മാത്യു , നിഷ എറിക് എന്നിവരും , CMA മെംബേർസ് ആയ മറ്റനവധി പേരും വിവിധ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകി. ഈ വർഷത്തെ കലാമേള ഭംഗിയായി ക്രമീകരിക്കുവാൻ സഹായിച്ച ഏവരൊടുമുളള നന്ദി ചിക്കാഗോ മലയാളി അസോസിയേഷനുവേണ്ടി പ്രസിഡന്റ് ശ്രീമതി. ജെ സി റിൻസി അറിയിച്ചു
ഫോട്ടോ:മോനു വർഗീസ്