ചിക്കാഗോ മലയാളി അസോസിയേഷൻ കലാമേള 2024 ഏപ്രിൽ 20, ശനിയാഴ്ച രാവിലെ 7.30 മുതൽ ബെൽവുഡ് സെന്റ് തോമസ് സീറോമലബാർ ഇടവകയുടെ ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. 4 വേദികളിൽ ആയി 24 ഇനങ്ങളിൽ , സബ് ജൂണിയർ, ജൂണിയർ, സീനിയർ, മാസ്റ്റേഴ്സ് എന്നീ വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മലയാളി സമൂഹത്തിലെ വളർന്നു വരുന്ന കലാകാരന്മാർക്ക്, തങ്ങളുടെ സർഗ വാസനകൾ പരിപോഷിപ്പിക്കാൻ ആവിശ്യം ആയ വേദി ഒരുക്കുക എന്നതാണ് ചിക്കാഗോ മലയാളി അസോസിയേഷൻ ഈ കലാമേള സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്.കലാമേളയുടെ സുഗമമായ നടത്തിപ്പിനായി സജി മാലിത്തുരുത്തേൽ ചെയർമാനായും സാറാ അനിൽ,സന്തോഷ് വി ജോർജ് എന്നിവർ കോർഡിനേറ്റേഴ്സുമായി പ്രവർത്തിക്കുന്നു. ഇതിനോടകം റജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്ന ഈ കലാമേളയിൽ, ഏപ്രിൽ 15 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. കലാമേളയുടെ വിശദമായ വിവരങ്ങൾ, രജിസ്ട്രേഷൻ, നിയമങ്ങൾ എന്നിവ ചിക്കാഗോ മലയാളി അസോസിയേഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. നമ്മുടെ ഭാവി വാഗ്ദാനങ്ങളുടെ സർഗാത്മകത ദർശിക്കാൻ നമുക്ക് ലഭിക്കുന്ന അവസരമായി ഈ കലാമേളയെ പരിഗണിച്ച് ഇതിന് എല്ലാ പിന്തുണയും, സഹായവും നല്കി ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന ഒരു കലാമേളയായി മാറ്റുവാൻ ഉള്ള ശ്രമത്തിലാണ് തങ്ങൾ എന്ന് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജസി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട്, വൈസ് പ്രസിഡൻറ്.ഫിലിപ്പ് ലൂക്കോസ്, ജോയിന്റ് സെക്രട്ടറി വിവിഷ് ജേക്കബ്, ജോയിന്റ് ട്രഷറർ സിബിൾ ഫിലിപ്പ് എന്നിവർ അറിയിച്ചു.
സജി മാലിത്തുരുത്തേൽ
സാറാ അനിൽ
സന്തോഷ് വി ജോർജ്