ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രെസിഡന്റുമാരായ അന്തരിച്ച ഡോ :എം അനിരുദ്ധൻ,ജലാലുദ്ദിൻ ,ജോസഫ് കെ നെല്ലുവേലി എന്നിവരെ അനുസ്മരിക്കുന്നതിനു വേണ്ടി ഇന്ന് വൈകിട്ട് 7 മണിക്ക് മൌണ്ട് പ്രോസ്‌പെക്റ്റിലുള്ള ( 840 E Rand Rd,Mount Prospect ) ചിക്കാഗോ മലയാളി അസോസിയേഷൻ ആഫീസിൽ വെച്ച് ഒരു അനുസ്മരണ യോഗം നടക്കുന്നതാണെന്ന് പ്രസിഡന്റ് ജെസ്സി റിൻസി,സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രെഷറർ മനോജ് അച്ചേട്ട് ,വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുരയിൽ, ജോയിന്റ് സെക്രട്ടറി വിവീഷ് ജേക്കബ് ,ജോയിന്റ് ട്രെഷറർ ഡോ :സിബിൽ ഫിലിപ്പ് എന്നിവർ അറിയിച്ചു . ഈ യോഗത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .


